SignIn
Kerala Kaumudi Online
Wednesday, 17 June 2026 2.29 AM IST

അണ്ണാ ഡി.എം.കെയിൽ വീണ്ടും രാജി

d

ചെന്നൈ: അണ്ണാ ഡി.എം.കെയ്ക്ക് വീണ്ടും തിരിച്ചടി. മുൻ ആരോഗ്യമന്ത്രിയും പുതുക്കോട്ട എം.എൽ.എയുമായ സി. വിജയഭാസ്‌ക്കർ രാജിവച്ചു. സ്പീക്കർക്ക് രാജിക്കത്ത് കൈമാറി. തമിഴ്നാട്ടിൽ വിജയ് സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജിവയ്ക്കുന്ന അഞ്ചാമത്തെ എം.എൽ.എയാണ്. പുതുക്കോട്ട ജില്ലയിലെ ശക്തനായ നേതാവായ വിജയഭാസ്‌കർ,​ ഇത്തവണ വീരാളിമലയിൽ 62,000 വോട്ടിനാണ് ജയിച്ചത്. രാജി അംഗീകരിച്ചതായി സ്പീക്കർ അറിയിച്ചു. ഇതോടെ നിയമസഭയിൽ എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരുടെ എണ്ണം 42 ആയി.

കഴിഞ്ഞ ദിവസം നടി ഗൗതമിയും അണ്ണാ ഡി.എം.കെ വിട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360