SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.50 AM IST

സമാജികനല്ലാത്ത മന്ത്രിക്ക് സുപ്രീംകോടതി നോട്ടീസ്

cd

ന്യൂഡൽഹി: ബീഹാറിൽ നിയമസഭയിൽ അംഗമല്ലാതെ മന്ത്രിയായി തുടരുന്ന ദീപക് പ്രകാശിനും തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന സർക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടതി. 2025 നവംബറിൽ നിതീഷ് കുമാർ മന്ത്രിസഭയിൽ മന്ത്രിയായി നിയമിതനായ ദീപക്കിനെതിരെ രാകേഷ് കുമാർ സിംഗ് എന്നയാൾ നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വി മോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികരണം തേടിയത്. മന്ത്രിയാകുമ്പോൾ ദീപക് പ്രകാശ് സമാജികനായിരുന്നില്ല. ഭരണഘടനയുടെ 164(4)-ാം വകുപ്പ് പ്രകാരം സഭാംഗമല്ലാത്തയാൾ ആറ് മാസത്തിനുള്ളിൽ തിരഞ്ഞെടുക്കപ്പെടണമായിരുന്നു.

എന്നാൽ കാലാവധി പൂർത്തിയായ കഴിഞ്ഞ മേയ് 20 ന് ദീപക്കിനെ വീണ്ടും മന്ത്രിയായി നിയമിച്ചു. ഇത് ഭരണഘടനാ ലംഘനമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360