
ചെന്നൈ: കോൺഗ്രസ് നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി ഡി.എം.കെ. കോൺഗ്രസ് പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തുകയും വഞ്ചിക്കുകയും ചെയ്തെന്നും പാർട്ടി മുഖപത്രമായ 'മുരസൊലി"യിൽ എഴുതി. രാഹുൽ പ്രതിപക്ഷ കക്ഷികൾക്കിടയിൽ പരസ്യമായി ഐക്യം ആവശ്യപ്പെടുകയും അതിൽത്തന്നെ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്നു. പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് കോൺഗ്രസിന് സംസാരിക്കാൻ അർഹതയില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ തോൽക്കാൻ അവർ ഗൂഢതന്ത്രം പ്രയോഗിച്ചു. രാഹുലിന്റെ അനുഗ്രഹത്തോടെ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തി.
കഴിഞ്ഞ 11ന് നടന്ന 'ഇന്ത്യ"യോഗത്തിൽ രാഹുൽ നടത്തിയ പ്രസംഗം പുറത്തിറങ്ങിയതിനുപിന്നാലെയാണ് പരാമർശം.
കേരളത്തിൽ സ്വാധീനമുള്ള രണ്ട് പാർട്ടികളായ കോൺഗ്രസും സി.പി.എമ്മും ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരസ്പരം മത്സരിച്ചു. ആ നേരിട്ടുള്ള മത്സരത്തെ ആരും എതിർത്തില്ലെന്നും മുഖപത്രത്തിൽ പറയുന്നു.തിരഞ്ഞെടുപ്പ് ഫലം വന്നതോടെ തമിഴ്നാട്ടിൽ ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യത്തിൽനിന്ന് കോൺഗ്രസ് പിന്മാറിയിരുന്നു. ഇതിനേക്കുറിച്ച്, തിളക്കമുള്ള കളിപ്പാട്ടം കണ്ടപ്പോൾ കോൺഗ്രസ് ചാടിപ്പോയതാണെന്നാണ് ഡി.എം.കെ ഐ.ടി വിഭാഗം സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റുചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |