വി.പി ജോൺ
വി പി ജോൺ
കല്ലിശ്ശേരി : മൈനർ ഇറിഗേഷൻ വകുപ്പ് റിട്ട. ജീവനക്കാരൻ ഉമയാറ്റുകര വിരുത്തിപ്പടവിൽ വി.പി. ജോൺ (87 -തങ്കൻ) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് പ്രയാർ അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ ഭാര്യ : പരേതയായ പെണ്ണമ്മ ജോൺ. മക്കൾ : പരേതയായ ഷീല സോളമൻ, സാലി സണ്ണി, അനു വി.ജോൺ (സി.പി.എം തിരുവല്ല ഏരിയ കമ്മിറ്റിഅംഗം, സി.ഡി.എസ്. തിരുവല്ല മുൻസിപ്പാലിറ്റി ചെയർപേഴ്സൺ) അലക്സ് വി.ജോൺ. മരുമക്കൾ: എൻ.എസ്. സോളമൻ, സണ്ണി ശാമുവേൽ, തമ്പു ജോർജ്, അമ്പിളി അലക്സ്.
June 09, 2026
അന്നമ്മ ജോർജ്
അന്നമ്മ ജോർജ്
പന്തളം : പൂഴിക്കാട് കൊച്ചുതുണ്ടിൽ എൽ, ജെ കോട്ടേജിൽ പരേതനായ ജോർജ് വർഗീസിന്റെ ഭാര്യ അന്നമ്മ ജോർജ് (87) നിര്യാതയായി. സംസ്കാരം ഇന്ന് 3 മണിയ്ക്ക് വസതിയിലെ ശുശ്രൂഷക്ക് ശേഷം കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. കുരമ്പാല നെടിയവിള ശകരത്തിൽ കുടുംബാംഗമാണ്. മക്കൾ : ലൂസി തോമസ് മാത്യു (കുവൈറ്റ്), ഫിലിപ്പോസ് ജോർജ് ( ബിജു -യുകെ), പരേതരായ ആനിയമ്മ ജോർജ്, സജി ജോർജ്. മരുമക്കൾ : തോമസ് മാത്യു ( കുവൈറ്റ്), ജെസി ഫിലിപ്പ് (യുകെ), സൈമൺ, ലിൻസി സജി
June 09, 2026
സുനിൽ തോമസ്
സുനിൽ തോമസ്
പത്തനംതിട്ട, വെട്ടിപ്രം മോടിപ്പടി ചാഞ്ഞപാറയ്ക്കൽ സുനിൽ തോമസ് (54) നിര്യാതനായി . സംസ്കാരം ഇന്ന് 12 ന് വെട്ടിപ്രം മോടിപ്പടിയിലെ വീട്ടുവളപ്പിൽ . ഭാര്യ: സുജാത (പഞ്ചാബ് നാഷണൽ ബാങ്ക്, പത്തനംതിട്ട). അച്ഛൻ: പരേതനായ തോമസ്. അമ്മ: പരേതയായ ചിന്നമ്മ.
June 09, 2026
പരമേശ്വര പണിക്കർ
പരമേശ്വര പണിക്കർ
കോന്നി: മാരുർപ്പാലം, പുത്തൻവീട്ടിൽ പരമേശ്വരപണിക്കർ (80) നിര്യതനായി . സംസ്ക്കാരം നടത്തി. ഭാര്യ: ശാന്തമ്മ. മക്കൾ: ബിന്ദു,സിന്ധു, സിനി. മരുമക്കൾ :രവീന്ദ്രൻ, വേണുഗോപാൽ, സദാനന്ദൻ. സഞ്ചയനം ശനിയാഴ്ച 9 ന്.
June 09, 2026
തങ്കമ്മ സി
തങ്കമ്മ സി
അത്തിക്കയം : ഗ്രെയ്സ് വില്ലയിൽ തങ്കമ്മ സി (84) നിര്യാതയായി. സംസ്കാരം നാളെ 12.30 ന് അസംബ്ലീസ് ഓഫ് ഗോഡ് അത്തിക്കയം സഭയുടെ പേമരുതി സെമിത്തേരിയിൽ. ഭർത്താവ് : കെ രാജപ്പൻ. മക്കൾ : ഉഷ പി , പാസ്റ്റർ ജയപ്രകാശ് ആർ ( കുന്നംകുളം സെക്ഷൻ പ്രസ് ബിറ്റർ) മരുമക്കൾ : ഷീബ പി സി. കൊച്ചുമക്കൾ : നിത്യ - ബെന്നി ഫിലിപ്പ്, നിതിൻ, ഗ്രെയ്സ്, ഈഥൻ, ഇവാൻ
June 09, 2026
അന്നമ്മ വർഗീസ്
അന്നമ്മ വർഗ്ഗീസ്
ചെങ്ങന്നൂർ: പുതുക്കേരിൽ ഹൗസിൽ പരേതനായ പി സി വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (73) നിര്യാതയായി. കായംകുളം, പള്ളിക്കൽ മാപ്പിള വീട്ടിൽ കുടുംബാഗമാണ്. സംസ്കാരം ബുധനാഴ്ച 11.30 ന് അങ്ങാടിക്കൽ ബ്രദറൺ സഭാ സെമിത്തേരിയിൽ. മക്കൾ : ജേക്കബ് വർഗീസ് (റ്റി എം എം ഹോസ്പിറ്റൽ ) , ബീന ( അജ്മാൻ). മരുമക്കൾ : മെറിൻ, ജോൺസൺ ( അജ്മാൻ)
June 07, 2026
എം.കെ രാധാമണി
എം.കെ രാധാമണി
ഇലവുംതിട്ട: അയത്തിൽ കുടുംബാംഗവും കെ. എസ്.ഇ.ബി റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയറുമായിരുന്ന എറണാകുളം കടവന്ത്ര - കലൂർ റോഡിൽ പ്രക്കാട്ട് കോളനി ധ്രുവൻസിൽ എം.കെ രാധാമണി (76) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് ലഫ്. കേണൽ (റിട്ട.) ഡോ. പി.എൻ വിജയൻ. മകൻ ഡോ. ആഷിഷ് വിജയൻ. മരുമകൾ ഡോ. സോണിയ (ഇരുവരും യു.കെ). ഫോൺ: 9447561868. സഞ്ചയനം ഇന്ന്.
June 07, 2026
വറുഗീസ് വറുഗീസ്
വറുഗീസ് വറുഗീസ്
കല്ലൂപ്പാറ മേട്ടിൻപുറത്ത് വറുഗീസ് വറുഗീസ് (റെജി 58) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ്. വലിയ പള്ളിയിൽ. ഭാരൃ : സീന പാലക്കതകിടി കലൂർ കുടുംബാംഗമാണ്. മക്കൾ: ഫെസ്സി,ഫെബ.
June 07, 2026
ടിപ്പർ ലോറി ഇടിച്ച് നഴ്സിംഗ് വദ്യാർത്ഥിനി മരിച്ചു.
പത്തനംതിട്ട: മൈസുരുവിൽ സ്കൂട്ടർ യാത്രയ്ക്കിടെ ടിപ്പർ ലോറി ഇടിച്ച് മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു. ഓമല്ലൂർ കടുവിനാൽ അനു മാത്യുവിന്റെ മകൾ അലീന സൂസൻ അനു (20) ആണ് മരിച്ചത്. മൈസൂരു മാണ്ഡ്യയിലെ സ്വകാര്യ നഴ്സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു . കഴിഞ്ഞ ദിവസം രാവിലെ ഇന്തുവാലിയിലെ സർവീസ് റോഡിലൂടെ സുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തിൽ പോകുമ്പോഴാണ് അപകടം. പിന്നിൽ നിന്നു വന്ന ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നെന്ന് പറയുന്നു. അലീന തൽക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപെട്ടു. മൃതദേഹം മാണ്ഡ്യ ഇൻസ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിനു ശേഷം നാട്ടിലേക്ക് അയയ്ക്കും.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മാതാപിതാക്കൾ നാട്ടിലെത്തിയ ശേഷം സംസ്കാരം നടക്കും. മാതാവ്: ലിൻസി സൂസൻ അനു. സഹോദരൻ: അലൻ അനു. ആശുപത്രിയിലെയും പൊലീസിലെയും നടപടി ക്രമങ്ങൾ സുവർണ കർണാടക കേരള സമാജം ഭാരവാഹികളുടെ നേതൃത്വത്തിൽ പൂർത്തിയാക്കി.
June 07, 2026
ഹരീന്ദ്രനാഥ്
കുന്നന്താനം-പുളിന്താനം: പാലക്കൽ പരേതനായ രാമചന്ദ്ര കൈമകളുടെ മകൻ ഹരീന്ദ്രനാഥ് (46) നിര്യാതനായി. സംസ്കാരം ഇന്ന് 2 മണിയ്ക്ക് പുതിയ വീട്ടിൽ ക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മി.മക്കൾ: ഹരിത കൈമൾ, സ്വാതി കൈമൾ.
June 07, 2026
എൻ.ജി പ്രകാശ്
എൻ.ജി പ്രകാശ്
പരിയാരം: പൂക്കോട്ട് കാലായിൽ എൻ.ജി പ്രകാശ് (61) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ കർണാടകയിലെ തുങ്കൂറിൽ. ഭാര്യ : വിജി. മക്കൾ : കീർത്തി , കീനോ. മരുമക്കൾ : സുനിൽ, യദു
June 05, 2026