ചൂടിൽ മുങ്ങി...മഴ മാറി വെയിൽ വരവറിയിച്ചതോടെ ചൂടിൽ പാടത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾ കുറ്റൂർ പാടത്തുനിന്നുള്ള ചിത്രം
അമ്മക്കുടയിൽ... കനത്ത വെയിലിൽ സ്‌കൂൾ കഴിഞ്ഞ് മടങ്ങുന്ന കുഞ്ഞിന് കുട ചൂടിക്കൊടുക്കുന്ന അമ്മ.
വീറോടെ പാറി... പാടത്ത് തീറ്റ തേടുന്നതിനിടെ വാനിൽ പറന്ന് കൊത്ത് കൂടുന്ന കൃഷ്ണപ്പരുന്തും ചെമ്പരുന്തും. കോട്ടയം പാറേച്ചാൽ ബൈപ്പാസ് റോഡിൽ നിന്നുള്ള കാഴ്ച
കോട്ടയം മണർകാട് സെൻ്റ്. മേരീസ് യാക്കോബായ കത്തീഡ്രലിൽ എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ച് നടത്തിയ റാസയിൽ മുത്തുക്കുടകളുമായി പങ്കെടുക്കുന്ന വിശ്വാസികൾ
കാലും കുടയും പുറത്ത്... കനത്ത ചൂടിൽ ടാക്സി സ്റ്റാൻഡിൽ കാറിന്റെ ഡോർ തുറന്നിട്ട് സൂര്യന്റെ വെളിച്ചം കാരണം കുട വെച്ച് മറിച്ച് കാറിനകത്ത് ഇരിക്കുന്ന ഡ്രൈവർ. തൃശൂർ സ്വരാജ് റൗണ്ടിൽ നിന്നുള്ള ചിത്രം
ലൈറ്റേ... കുറച്ചുകത്തിയാ മതി, പവർ കട്ടുണ്ട്... ഇലക്ട്രിക് പോസ്റ്റിലെ തെരുവുവിളക്ക് മാറ്റി സ്ഥാപിക്കുന്നതിനായി ഉയരത്തിലെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരന് താഴെനിന്ന് ലൈറ്റ് കൈമാറുന്ന സഹപ്രവർത്തകൻ. തൃശൂർ ആലുംവെട്ടുവഴിയിൽ നിന്നുള്ള കാഴ്ച.
അസ്തമയസൂര്യന്റെ പ്രഭയിൽ ചുവന്നുതുടുത്ത മാനത്ത് നിരയായി കൂടുതേടി പറക്കുന്ന പക്ഷിക്കൂട്ടം. ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന്റെ പശ്ചാത്തലത്തിൽ പകർത്തിയ ദൃശ്യം
പച്ചപ്പും വരണ്ട പുൽമേടുകളും നിറഞ്ഞ ഗ്രാമവഴികളിലൂടെ ആട്ടിൻപറ്റവുമായി സഞ്ചരിക്കുന്ന ഇടയന്മാർ ഇന്നും തമിഴ്നാട്ടിലെ ഗ്രാമീണ ജീവിതത്തിന്റെ ലളിതമായൊരു ചിത്രം വരച്ചിടുന്നു. രാവിലെയോടെ ആടുകളെയും കൂട്ടി പുറപ്പെടുന്ന ഇവർ പകൽ മുഴുവൻ ആടുകളെ മേയ്ക്കുന്നു. തലമുറകളായി കൈമാറിവരുന്ന ഈ ജീവിതരീതി തമിഴ്നാടിന്റെ കാർഷിക സംസ്കാരത്തിന്റെയും ഗ്രാമീണ പാരമ്പര്യത്തിന്റെയും നേർക്കാഴ്ച കൂടിയാണ്. തേനിയിൽ നിന്നുള്ള കാഴ്ച
തൊടുപുഴ അരിക്കുഴയിലെ പാടത്ത് വിത്തു വിതയ്ക്കലിനായി വയൽ ഒരുക്കുന്ന കർഷകൻ.
തേക്കടിക്ക് സമീപം പെരിയാർ വന്യജീവി സങ്കേതത്തിലെ പുൽമേട്ടിൽ മ്ലാവുകളും കാട്ടുപോത്തുകളും കൂട്ടത്തോടെ മേയുന്ന കാഴ്ച. പച്ചപ്പാർന്ന പുൽമേടും തൊട്ടരികിലെ പെരിയാർ തടാകവും നിബിഡ വനവും ചേർന്ന് ഒരുക്കുന്ന പ്രകൃതിയുടെ മനോഹാരിത നമുക്കിവിടെ ദൃശ്യമാവും. വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ അവയെ അടുത്തുനിന്ന് നിരീക്ഷിക്കാനായി നിരവധി സഞ്ചാരികളാണ് തേക്കടിയിലെത്തുന്നത്.
മധുരിക്കും ഓർമ്മയിൽ.... കോട്ടയം എം.ഡി എൽ.പി സ്‌കൂളിൽ നടന്ന ഓണാഘോഷപരിപാടിയിൽ പങ്കെടുക്കുന്ന കുട്ടികളെ കൗതുകത്തോടെ നോക്കി നിൽക്കുന്ന വിദ്യർത്ഥിക്കൊപ്പം വന്ന അമ്മൂമ്മ
കടൽ പ്രക്ഷുബ്ധമായതിനെത്തുടർന്ന് ട്രോളിങ് നിരോധനത്തിന് ശേഷവും മത്സ്യബന്ധനത്തിന് പോകാൻ കഴിയാതെ വലയുകയാണ് മത്സ്യത്തൊഴിലാളികൾ. കനത്ത തിരയടിച്ചിൽ വകവയ്ക്കാതെ തിരുവനന്തപുരം വലിയതുറ പാലത്തിൽ നിന്ന് മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളി.
കനത്ത കടൽക്ഷോഭത്തെത്തുടർന്ന് നഗരത്തിലെ പ്രധാന ബീച്ചുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നതിനാൽ പലരു അപകടങ്ങൾ പതിയിരിക്കുന്ന തീരദേശ മേഖലകളിൽ കുട്ടികളുമായി ഇറങ്ങുന്നത്. അപ്രതീക്ഷിതമായുള്ള തിരയിൽ നിന്ന് രക്ഷതേടി രക്ഷകർത്താവിന്റെ അടുത്തേയ്ക്ക് ഓടുന്ന ബാലിക.. തിരുവനന്തപുരം തുമ്പയിൽ നിന്നുള്ള കാഴ്ച
അശ്വാരൂഢ അഭ്യാസത്തിന്റെ പരിശീലനത്തിലേർപ്പെട്ട എൻ.സി.സി കേഡറ്റ്
കുഴിയിൽ വീഴാതെ... തൃശൂർ കോർപ്പറേഷൻ പാലസ് ഗ്രൗണ്ടിൽ ആരംഭിച്ച സപ്ലൈകോ ജില്ലാ ഓണം ഫെയർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഗ്രൗണ്ടിലെ വെള്ളം നിറഞ്ഞ മഴക്കുഴികൾക്ക് നടുവിൽകൂടി നടന്നുപോകുന്നു
സകുടുംബം ഇന്ന് ലോക ആനദിനം. കർണാടക - വയനാട് അതിർത്തിയിൽ കബനിയിൽ നിന്ന് പകർത്തിയ ചിത്രം. ആനകളെയും അവയുടെ ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കേണ്ടതിന്റെ ഓർമ്മപ്പെടുത്തലാണ് ലോക ആനദിനം. "ആനകളെ സഹായിക്കാൻ ലോകത്തെ ഒരുമിച്ച് കൊണ്ടുവരിക" എന്നതാണ് ഈ വർഷത്തെ തീം.
ശക്തമായ മഴയെത്തുടർന്ന് നിറഞ്ഞൊഴുകുന്ന പുഴയിലൂടെ ഒഴുകിയെത്തുന്ന തേങ്ങകൾ മുളയിയിൽ വലകെട്ടി കോരിയെടുക്കുന്ന കാഴ്ച. കോതമംഗലം കോഴിപ്പിള്ളി പാലത്തിൽ നിന്ന്
ശക്തമായ കടൽക്ഷോഭത്തെത്തുടർന്ന് അടിച്ചു കയറുന്ന തിരമാലകളെ വകവയ്ക്കാതെ അപകടകരമായ രീതിയിൽ പുലിമുട്ടിൽ സാഹസികമായി കയറുന്ന യുവാക്കൾ. തിരുവനന്തപുരം പൂന്തുറ നിന്നുള്ള കാഴ്ച
തമിഴ്നാട്ടിലേക്കുള്ള ഇഷ്ടികച്ചൂളയിലേയ്ക്ക് ആവശ്യമായ തടികൾ കയറ്റിയ ലോറിയിൽ അപകടകരമായ നിലയിൽ ഇരുന്ന് പോകുന്ന തൊഴിലാളികൾ. കഴക്കൂട്ടം -കാരോട് ബൈപ്പാസിൽ നിന്നുള്ള കാഴ്ച
കടൽക്ഷോഭത്തെത്തുടർന്ന് അപായക്കൊടി സ്ഥാപിച്ചതിന് സമീപത്തിരുന്ന് കളിക്കുന്ന കുട്ടി. തിരുവനന്തപുരം കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി കലൂർ റിന്യൂവൽ സെന്ററിൽ ‘കുതിരക്കച്ചവടവും ജനാധിപത്യവും’എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കുന്നതിനായി അഡ്വ.കപിൽ സിബൽ എം പി എത്തുന്നു.
എറണാകുളം പനങ്ങാട് വി.എച്ച്.എസ്.എസിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച " ഒരുവട്ടം കൂടി സ്കൂൾ മുറ്റത്ത്" പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനുമായി സൗഹൃദ സംഭാഷണം നടത്തുന്ന മന്ത്രി റോജി എം. ജോൺ, ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഹൈബി ഈഡൻ എം.പി തുടങ്ങിയവർ സമീപം
എറണാകുളം പനങ്ങാട് വി.എച്ച്.എസ്.എസിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഒരുവട്ടം കൂടി സ്കൂൾ മുറ്റത്ത്" പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ സദസിൽ നിന്നിരുന്ന കുട്ടികളോടൊപ്പം സെൽഫിക്ക് പോസ് ചെയ്തപ്പോൾ. മന്ത്രി. അഡ്വ. എൻ. ഷംസുദീൻ, ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ എന്നിവർ സമീപം
എറണാകുളം പനങ്ങാട് വി.എച്ച്.എസ്.എസിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഒരുവട്ടം കൂടി സ്കൂൾ മുറ്റത്ത്" പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ അഡ്വക്കേറ്റ് ജനറൽ ജാജു ബാബുവിന്റെ പ്രസംഗം കേട്ട് കണ്ണ് ഈറനണിഞ്ഞപ്പോൾ
എറണാകുളം പനങ്ങാട് വി.എച്ച്.എസ്.എസിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഒരുവട്ടം കൂടി സ്കൂൾ മുറ്റത്ത്" പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ സഹപാഠികളായിരുന്നവർ സമ്മാനിച്ച കലിഡോസ്കോപ്പിലൂടെ നോക്കുന്നു
നീലപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിക്കുള്ള അന്നങ്ങളൊരുക്കാനുള്ള ചിറമ്പ് കുത്ത് നടത്തുന്നവർ
തൊടുപുഴ കോലാനിയിലെ മെത്ത ഫാക്ടറിയിലുണ്ടായ തീപിടുത്തം അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ
അന്തരിച്ച സിപിഎം മുതിർന്ന നേതാവ് ബേബിജോൺ മാസ്റ്ററുടെ മൃതദ്ദേഹം തൃശൂരിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമപോചാരം അർപ്പിക്കുന്ന പ്രവർത്തകർ
വിനായക ചതുർത്ഥി ആഘോഷത്തോടനുബന്ധിച്ച് നൂറണി പൊരിക്കാരത്തെരുവിലെ ശ്രീ ലളിതാംബിക മാരിയമ്മൻ ക്ഷേത്രത്തിൽ നടന്ന ആനയൂട്ട്.
കാത്തിരിപ്പ്...കായലിൽ നിന്ന് മത്സ്യം കൊത്താനായി കൂട്ടത്തോടെ എത്തിയ നീർകാക്കകൾ കമ്പവലയിൽ വിശ്രമിക്കുന്നു. എറണാകുളം വൈപ്പിനിൽ നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com