സി.പി.എം മാടായി ഏരിയാ സെക്രട്ടറി
വി. വിനോദ് അന്തരിച്ചു
വിനോദ്
പഴയങ്ങാടി: സി.പി.എം മാടായി ഏരിയ സെക്രട്ടറി വി. വിനോദ് (56) അന്തരിച്ചു. അർബുദ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 5ന് ചെറുകുന്ന് മിഷൻ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. രോഗാവസ്ഥയിലും പൊതുരംഗത്ത് സജീവമായിരുന്നു.
മാടായി ലോക്കലിൽ സി.പി.എം സംഘടനാ പ്രവർത്തനം സജീവമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ബാലസംഘം കണ്ണൂർ ജില്ലാ പ്രസിഡന്റ്, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ഡി.വൈ.എഫ്.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം, ബാലസംഘം ജില്ലാ രക്ഷാധികാരി, മാടായി പഞ്ചായത്ത് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. സി.പി.എം. മാടായി ലോക്കൽ സെക്രട്ടറിയായും കുറച്ചുകാലം കുഞ്ഞിമംഗലം നോർത്ത് ലോക്കൽ സെക്രട്ടറിയായും ചുമതല നിർവ്വഹിച്ചു. 2023 ഡിസംബർ മുതൽ മാടായി ഏരിയ സെക്രട്ടറി സ്ഥാനം വഹിക്കുന്നു.
പരേതരായ ചമ്മഞ്ചേരി കുഞ്ഞിനാരായണൻ നമ്പ്യാർ, വി. ലക്ഷ്മിക്കുട്ടിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പി. ദീപ. മക്കൾ: ഡി.വി നീരജ്, ഡി.വി നിവേദ് (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: സരള, മുരളി, ശശിധരൻ, അഡ്വ. സുരേഷ് നമ്പ്യാർ.
June 14, 2026
റീത്ത
റീത്ത
കണ്ണൂർ: മുണ്ടയാട് ജർണലിസ്റ്റ് നഗർ സായിയിൽ എ.എം റീത്ത (59) നിര്യാതയായി. കണ്ണൂർ പ്രസ്‌ക്ലബ്ബ് മുൻ ഓഫീസ് സെക്രട്ടറി ജിജോ കുമാറിന്റെ ഭാര്യയാണ്. പരേതരായ എ. എം ശങ്കരൻ വൈദ്യരുടെയും കെ. വിലാസിനിയുടെയും മകളാണ്. മക്കൾ: സായിഷ് (മർച്ചന്റ് നേവി), അഭിരാമി (ടീച്ചർ, കൗസർ ഇംഗ്ലീഷ് സ്‌കൂൾ). മരുമകൾ: അഞ്ജിത (അദ്ധ്യാപിക പയ്യന്നൂർ). സഹോദരങ്ങൾ: എ.എം ഗീത, എ.എം പ്രീത, എ.എം രജീവ് (ലക്ഷ്മി മെഡിക്കൽസ്. കാൽടെക്സ്). സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പയ്യാമ്പലത്ത്.
June 12, 2026
പി.വി സൗമിനി
പി.വി സൗമിനി (90)
കണ്ണൂർ: തളാപ്പ് ഗവ. മിക്സഡ് യു.പി സ്കൂളിന് സമീപം ശ്രീ ഗുരുപവന മന്ദിരത്തിൽ തളാപ്പ് പോസ്റ്റ് ഓഫീസിൽനിന്നും പോസ്റ്റ് മാസ്റ്റർ ആയി വിരമിച്ച പി.വി സൗമിനി (90) നിര്യാതയായി. പള്ളികുന്ന്, ചിറക്കൽ, വാരം, സിവിൽ സ്റ്റേഷൻ, ഹെഡ് പോസ്റ്റ് ഓഫീസുകളിൽ ജോലി ചെയ്തിട്ടുണ്ട്. ഭർത്താവ്: പള്ളികുളം സമാധി മണ്ഡപം സ്ഥാപകനും റിട്ട. പോസ്റ്റ് മാസ്റ്ററുമായ പരേതനായ എ. ലക്ഷ്മണൻ മാസ്റ്റർ. പരേതരായ പുതിയ വളപ്പിൽ അച്യുതന്റെയും പാറക്കണ്ടി രാധയുടെയും മകളാണ്.
മക്കൾ: എ. പി. ഉല്ലാസ് കുമാർ (ബാബു, മാനേജർ പള്ളികുളം സേവ ട്രസ്റ്റ്), എ.പി. സ്മിത (കല്പറ്റ , ഡോ. എ.പി. സ്മിജ (റിട്ട. ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി കീഴലൂർ), എ.പി ധന്യ ( നടാൽ). മരുമക്കൾ: ഇ.വി.സപ്ന ഉല്ലാസ് (മേലൂർ), എം. പ്രദീപ് കുമാർ (ബിസിനസ്, പെരളശ്ശേരി), പി.കെ രതീഷ് കുമാർ (റിട്ട. റബ്ബർ ബോർഡ്, കാഞ്ഞങ്ങാട്), പരേതനായ എം.കെ ജയദേവ് (കല്പറ്റ). സഹോദരങ്ങൾ: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൽ നിന്ന് അണ്ടർ സെക്രട്ടറി ആയി വിരമിച്ച പി.വി ശ്രീധരൻ (മലബാർ ഹൈറ്റ്സ് തളാപ്പ്), പോസ്റ്റൽ വകുപ്പിൽ നിന്ന് വിരമിച്ച പി.വി. ശിവരാമചന്ദ്രൻ (പെരളശ്ശേരി), പി.വി. ദിവാകരൻ റിട്ട. സ്പിന്നിംഗ് സൂപ്രണ്ട് (ഗുജറാത്ത്), പി.വി ബീന രവീന്ദ്രൻ (കസാന കോട്ട), പി.വി. ലീന ദിവാകരൻ (ഇടചൊവ്വ), പരേതരായ പുരുഷോത്തമൻ, പ്രഭാകരൻ, സീന. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.
June 11, 2026
ശാന്ത
ശാന്ത
എടചൊവ്വ: വയോജന വിശ്രമ കേന്ദ്രത്തിന് സമീപം ചങ്ങാട്ട് ഹൗസിൽ മീത്തലെ പുറത്ത് ശാന്ത (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചങ്ങാട്ട് നാരായണൻ. മക്കൾ: ശീതള (കതിരൂർ), ശ്യാമള, ഗിരീശൻ (സൗദി), രമേശൻ (ഡ്രൈവർ, എടചൊവ്വ), അശോകൻ (പത്രവിതരണം), അനീഷൻ (സൗദി). മരുമക്കൾ: കെ.കെ ചന്ദ്രൻ (കതിരൂർ), അജിത (മൂന്നു പെരിയ), ജീജ (അഴീക്കോട്), മീര (അഞ്ചരക്കണ്ടി). സഹോദരങ്ങൾ: എം.പി അരവിന്ദൻ, പരേതരായ ബാലൻ, കൗസല്യ, ലക്ഷ്മി. സഞ്ചയനം ശനിയാഴ്ച.
June 11, 2026
എ.വി ബാലൻ
ബാലൻ
പാനൂർ: മേഖലയിലെ മുതിർന്ന സി.പി.എം നേതാവ് എ.വി ബാലൻ (85) നിര്യാതനായി. 1994 മുതൽ 97 വരെ പാനൂർ ഏരിയ സെക്രട്ടറി. കർഷക സംഘം പാനൂർ ഏരിയ സെക്രട്ടറി, ജില്ലാ എക്സിക്യൂട്ടീവംഗം എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. പ്രമാദമായ വടക്കെക്കളം മിച്ചഭൂമി സമരത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും കുന്നോത്തുപറമ്പ് പഞ്ചായത്തംഗമായും സേവനമനുഷ്ഠിച്ചു.
അച്ഛൻ: പരേതനായ പൊക്കൻ. അമ്മ: പരേതയായ കല്യാണി. ഭാര്യ: ലീല. മക്കൾ: ബിന്ദു, ഉദയഭാനു, ബീന, ബിനീഷ്. മരുമക്കൾ: കെ.കെ വിജയൻ (റിട്ട. അദ്ധ്യാപകൻ ചമ്പാട് വെസ്റ്റ് യു.പി സ്‌ക്കൂൾ, പാനൂർ നഗരസഭ കൗൺസിലർ പാനൂർ, സി.പി.എം കണ്ണംവെള്ളി ബ്രാഞ്ചംഗം), പ്രമോദ് (സി.പി.എം കോട്ടയം നോർത്ത് ലോക്കൽ കമ്മിറ്റിയംഗം), സിനി (തൊട്ടിൽപാലം), ജിൻസി (അദ്ധ്യാപിക കൊളവല്ലൂർ എൽ.പി സ്‌കൂൾ). സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്പു, ഭാസ്‌കരൻ. സംസ്കാരം ബുധൻ രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.
June 09, 2026
രാമചന്ദ്ര പൊതുവാൾ
രാമചന്ദ്ര പൊതുവാൾ
പയ്യന്നൂർ: ടൗണിലെ ആദ്യകാല ഹോട്ടൽ വ്യാപാരി അന്നൂരിലെ അത്തായി രാമചന്ദ്ര പൊതുവാൾ (84, അപ്സര ചന്ദ്രൻ) നിര്യാതനായി. ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ, പയ്യന്നൂർ യൂണിറ്റ് പ്രസിഡന്റ്, അന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രാരാധക സംഘം ഭാരവാഹി, ഉത്തര കേരള അക്ഷരശ്ലോക സമിതി ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.
പരേതരായ ഉത്തമന്തിൽ രാമ പൊതുവാളിന്റെയും അത്തായി പാർവ്വതിയമ്മയുടെയും മകനാണ്. ഭാര്യമാർ: പറമ്പത്ത് വനജ, പരേതയായ പി. രാധ. മക്കൾ: പി. ലത (റിട്ട. അദ്ധ്യാപിക, എസ്.എ.ബി.ടി.എം. എച്ച്.എസ്.എസ്. തായിനേരി), പി. രവിചന്ദ്രൻ (സെക്രട്ടറി, പയ്യന്നൂർ അർബ്ബൻ കോഓപ്പറേറ്റീവ് സൊസൈറ്റി), പി. ശ്രുതി (ഗവ. സർവ്വീസ്, തിരുവനന്തപുരം). മരുമക്കൾ: വി. ശ്രീധരൻ (റിട്ട.അദ്ധ്യാപകൻ, കൈക്കോട്ട് കടവ് ഹൈസ്‌കൂൾ), കെ.എ. സീജ( അദ്ധ്യാപിക, മുജ്ജമ്മ എച്ച്.എസ്.എസ്), രതീഷ് (ടെക്‌നോപാർക്ക്, തിരുവനന്തപുരം). സഹോദരങ്ങൾ: പരേതരായ കൃഷ്ണപൊതുവാൾ, ഗോവിന്ദപൊതുവാൾ, നാരായണ പൊതുവാൾ, ചിരിയകുഞ്ഞി അമ്മ, പാർവ്വതിഅമ്മ.
June 04, 2026
അറക്കൽ ആദിരാജ
മുഹമ്മദ് റഫി
ചെറുവത്തൂർ: കണ്ണൂർ അറക്കൽ കുടുംബാംഗവും അറക്കൽ മ്യൂസിയം കെയർ ടേക്കറുമായിരുന്ന മുഹമ്മദ് റഫി ആദി രാജ (70) നിര്യാതനായി. അറക്കൽ കുടുംബത്തിലെ മുൻ സ്ഥാനീയയായിരുന്ന സുൽത്താന ആയിശ ബീവിയുടെയും എ.പി.എം മൊയ്തു കേയിയുടെയും മകനാണ്. സാമൂഹിക പ്രവർത്തകനും ചരിത്രകുതുകിയുമായിരുന്ന മുഹമ്മദ് റഫി അറക്കൽ കുടുംബത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.
ഭാര്യ: ചെറുവത്തൂർ തുരുത്തി ടി.പി അബ്ദുല്ലക്കുഞ്ഞിയുടെ മകൾ സാജിദ പാട്ടില്ലം. മക്കൾ: ഡോ. ഹാജിസ, ഡോ. ആലിയ, മുഹമ്മദ്, ആബിദ. മരുമക്കൾ: ഡോ. ജാബിർ അറക്കൽ, എൻജിനീയർ നഷ്വാൻ.
June 03, 2026
മോഹനൻ നമ്പ്യാർ
കെ.ടി. മോഹനൻ നമ്പ്യാർ
ഇരിക്കൂർ: കുയിലൂർ താഴ്‌വാരം ബസ് സ്റ്റോപ്പിനു സമീപം ലക്ഷ്മീപുരത്തിൽ കല്യാട് താഴത്തു വീട്ടിൽ മോഹനൻ നമ്പ്യാർ (83) നിര്യാതനായി. ബി.ജെ.പി ഇരിക്കൂർ നിയോജക മണ്ഡലം മുൻ പ്രസിഡന്റും ആർ.എസ്.എസ്, ജനസംഘം പ്രവർത്തകനുമായിരുന്നു. വേങ്ങയിൽ രയരപ്പൻ നായനാരുടെയും കല്യാട് താഴത്ത് വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്. മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം റിട്ട. ജീവനക്കാരനാണ്. ഭാര്യ: പൊന്മലേരി കോറോത്ത് ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: ഗിരീഷ് മോഹൻ (പ്രിൻസിപ്പാൾ തലശ്ശേരി കാവുംഭാഗം ഹയർ സെക്കൻഡറി സ്‌കൂൾ), ഗണേഷ് മോഹൻ (ബ്ര്യൂറോ ചീഫ് . ജന്മഭൃമി കണ്ണൂർ), ഗോപേഷ് മോഹൻ (എവിറ്റാസ്, മുംബൈ). ഗോപീഷ് മോഹൻ (ക്ലാർക്ക്, മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം). മരുമക്കൾ: ശ്രീലത, സോണിമ, സുപ്രിയ, രജിന.
June 03, 2026
റിട്ട. സുബേദാർ
നാരായണൻ
നാരായണൻ
മതുക്കോത്ത്: ചേലോറ ഹൈസ്‌കൂൾ റോഡ് കുട്ടിക്കുന്നിലെ റിട്ട. സുബേദാർ പി. നാരായണൻ (91) നിര്യാതനായി. ഭാര്യ: എൻ. ഭാർഗവി. മക്കൾ: പ്രദീപ് (ദുബായ്), പ്രമോദ് (മുണ്ടയാട്), പ്രീത (ബംഗളുരൂ). മരുമക്കൾ: ശ്രീന, അനാമിക, പ്രകാശൻ കാണി (ബംഗളൂരു). സഹോദരങ്ങൾ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി പരേതനായ ചടയൻ ഗോവിന്ദന്റെ ഭാര്യ ദേവകി, പത്മിനി, ഗംഗാധരൻ (ഇരുവരും മുംബയ്), പരേതരായ തമ്പാൻ, സരോജിനി, വസന്ത. മുണ്ടയാട് പൗൾട്രി ഫാമിനു സമീപം മകൻ പ്രമോദിന്റെ സൗപർണിക വീട്ടിലുള്ള മൃതദേഹം ഇന്ന് രാവിലെ പത്തിന് പയ്യാമ്പലത്ത് സംസ്‌കരിക്കും.
May 30, 2026
എ. ലക്ഷ്മി
എ. ലക്ഷ്മി
പിണറായി: എ.കെ.ജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം 'ശ്രീജ്യോതി'യിൽ എ. ലക്ഷ്മി (92) നിര്യാതയായി. കുത്തുപറമ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ആയിരുന്നു. ഭർത്താവ്: പരേതനായ ഐ.സി. ശേഖരൻ മാസ്റ്റർ. മക്കൾ: എ മാലതി (റിട്ട. അദ്ധ്യാപിക വട്ടിപ്രം യു.പി സ്‌കൂൾ), എ. ശോഭന (റിട്ട. അദ്ധ്യാപിക ചാല ഗവ. ഹൈസ്‌കൂൾ), എ ശോഭന (റിട്ട. തയ്യുള്ളതിൽ എം.എൽ.പി. സ്‌കൂൾ, പുല്ലൂക്കര) എ. ലീന (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, തലശ്ശേരി ഗവ. ആശുപത്രി).
മരുമക്കൾ: പി. വിജയൻ (ചേരിക്കൽ), ടി.പി അശോകൻ (റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ), പി. പ്രേമനാഥൻ (റിട്ട. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്), സി.എം. സത്യൻ (റിട്ട. സബ് ട്രഷറി ഓഫീസർ). സഹോദരങ്ങൾ: അണിയേരി മാധവി, അണിയേരി കൗസല്യ, അണിയേരി ജാനകി, പരേതരായ നാണി, യശോദ, ശാരദ.
May 30, 2026
സ്‌കറിയ
സ്‌കറിയ
ആലക്കോട്: ആദ്യകാല കുടിയേറ്റ കർഷകൻ ഹിൽടോപ്പിലെ മുണ്ടക്കൽ സ്‌കറിയ (86) നിര്യാതനായി. മലയോര മേഖലയിലെ ആദ്യകാല കരിങ്കൽ ക്വാറി ഉടമയായിരുന്നു. ഭാര്യ: കോട്ടയം പള്ളത്ത് കുടുംബാംഗം പരേതയായ അന്നമ്മ (പെണ്ണമ്മ). മക്കൾ: മിനി, ബിജി (യേനപ്പോയ ഹോസ്പിറ്റൽ, മംഗളൂരു), ഷിജി (കെ.എസ് ഹെഗ്‌ഡേ ഹോസ്പിറ്റൽ മംഗളൂരു), ഷിബു (ഡിസ്ട്രിബ്യൂട്ടർ, എക്സാം പോയിന്റ് കണ്ണൂർ), റൂബി (യേനപ്പോയ ഹോസ്പിറ്റൽ മംഗളൂരു). മരുമക്കൾ: ആന്റണി മോനിസ് (ബൽത്തങ്ങാടി), റെജി മാത്യു ഉറവനാം തടത്തിൽ (മംഗളൂരു), അബ്രഹാം ആന്റണി ഇരുപത്തിയഞ്ചിൽചിറ (ആലപ്പുഴ), ഡാനി മുളക്കൽ (ചന്ദനക്കാംപാറ), പ്രകാശ് ചാക്കോ കുന്നത്ത് (മംഗളൂരു). സഹോദരങ്ങൾ: റോസമ്മ മംഗലത്തിൽ, പരേതരായ ലൂക്ക, ഔസേപ്പ്, ജേക്കബ്. സംസ്‌കാരം ഇന്നു രാവിലെ 9ന് ആലക്കോട് സെന്റ് മേരീസ് പള്ളിയിൽ.
May 25, 2026