പെരിയാർ പുഴയിൽ ഫൈബർബോട്ട് മറിഞ്ഞ്
കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നു
പെരുമ്പാവൂർ: മഞ്ഞപ്പെട്ടിയിൽ പെരിയാർ പുഴയിൽ ഫൈബർബോട്ട് മറിഞ്ഞ് കാണാതായ ചേർത്തല സ്വദേശി അഖിലിന് (26) വേണ്ടിയുള്ള തെരച്ചിൽ രണ്ടാംദിവസവും ഫലംകണ്ടില്ല. കനത്ത മഴയേയും ശക്തമായ ഒഴുക്കിനേയും തുടർന്ന് ഇന്നലെ വൈകിട്ടോടെ താത്കാലികമായി തെരച്ചിൽ അവസാനിപ്പിച്ചു. പെരുമ്പാവൂർ ഫയർ സ്റ്റേഷൻ ഓഫീസർ ടി.കെ. സുരേഷിന്റെ നേതൃത്വത്തിൽ വിപുലമായ സന്നാഹങ്ങളോടെയാണ് പുഴയിൽ തെരച്ചിലിനായി ഇറങ്ങിയത്.
തിങ്കളാഴ്ച വൈകിട്ട് 6.45 ഓടെയായിരുന്നു അപകടം നടന്നത്. ചേർത്തല സ്വദേശികളായ അഖിലും സുഹൃത്ത് അരുണുംചേർന്ന് നിർമ്മിച്ച പുതിയ ഫൈബർബോട്ടിന്റെ ട്രയൽ റണ്ണിനായാണ് ഇവർ മഞ്ഞപ്പെട്ടി ജങ്കാർകടവിൽ എത്തിയത്. എന്നാൽ ബോട്ട് വെള്ളത്തിലിറക്കിയപ്പോൾ പെരിയാറ്റിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് മറിയുകയായിരുന്നു. അരുൺ നീന്തി രക്ഷപ്പെട്ടെങ്കിലും അഖിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.
കുസാറ്റിലെ പഠനത്തിനുശേഷമാണ് അഖിൽ മഞ്ഞപ്പെട്ടിയിലെ ഫൈബർബോട്ട് നിർമ്മാണ യൂണിറ്റിൽ ജോലിയിൽ പ്രവേശിച്ചത്. തുറവൂർ സൗത്ത് തൈപ്പറമ്പിൽ സന്തോഷിന്റെ മകനാണ് അഖിൽ.
പുഴയിലെ ഒഴുക്കിന്റെ ഗതി കണക്കിലെടുത്ത് ഇന്നും തെരച്ചിൽ തുടരുമെന്ന് അധികൃതർ പറഞ്ഞു. ഫയർഫോഴ്സ് സംഘത്തിലെ ബേസിൽ, സൽമാൻ, അജ്നാസ്, ജെയ്സ് ജോയ്, കാനോൾ, ജേക്കബ് എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്.
June 10, 2026
കെട്ടിടത്തിൽ നിന്ന് വീണ്
ചികിത്സയിലിരിക്കെ മരിച്ചു
കോതമംഗലം: വയറിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വലിയപാറ തേടശ്ശേരി ടി.എം. റോയിയാണ് (56) മരിച്ചത്. നാല് മാസം മുമ്പ് കോതമംഗലത്താണ് അപകടമുണ്ടായത്. ഭാര്യ: റെജി. മക്കൾ: റിൻസ്, റിനിൽ.
June 09, 2026
അഗതിമന്ദിരത്തിലെ
അന്തേവാസി ജമീല
പള്ളുരുത്തി: കൊച്ചി നഗരസഭയുടെ അഗതിമന്ദിരമായ പള്ളുരുത്തി റിലീഫ് സെറ്റിൽമെന്റിലെ അന്തേവാസി ജമീല (61) നിര്യാതയായി. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. ബന്ധുക്കൾ ആരെങ്കിലുമുണ്ടെങ്കിൽ 7 ദിവസത്തിനകം ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെട്ട് മൃതദേഹം ഏറ്റെടുക്കണമെന്ന് റിലീഫ് സെറ്റിൽമെന്റ് സൂപ്രണ്ട് അറിയിച്ചു.
June 09, 2026
ഓമനയമ്മാൾ
മാറിക: മോനിപ്പിള്ളിൽ ഓമനയമ്മാൾ (86) നിര്യാതയായി. സംസ്കാരം ഇന്ന് 2 ന് മാറികയിലെ വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഭാസ്കരൻപിള്ള. മക്കൾ: സുജാത, സുഷമ, പരേതരായ സുരേഷ്‌കുമാർ, സുനിൽകുമാർ. മരുമക്കൾ: ജയശ്രീ, മിനി, ചന്ദ്രശേഖരപിള്ള, പത്മ രാമചന്ദ്രൻ.
June 09, 2026
കെ.കെ. സുരേന്ദ്രൻ
പറവൂർ: മടപ്ലാതുരുത്ത് കയർസംഘം മുൻ പ്രസിഡന്റ് അണ്ടിപ്പിള്ളിക്കാവ് കാട്ടിപ്പറമ്പിൽ കെ.കെ. സുരേന്ദ്രൻ (77) നിര്യാതനായി. ഭാര്യ: ആനന്ദം. മക്കൾ: ജിൻജിത്ത് (കെ.എസ്.ഇ.ബി, വടക്കേക്കര), ശ്രീജിത്ത് (പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് ), സുജിത്ത്. മരുമക്കൾ: പ്രിയ, പ്രിയ, സൗമ്യ.
June 09, 2026
സുനിൽ
കുമ്പളങ്ങി: വലിയകുളത്ത് വീട്ടിൽ സുനിൽ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: ജയന്തി. മക്കൾ: അജിത്ത്, സ്‌നേഹ.
June 09, 2026
സുബൈദ
വൈപ്പിൻ: സൗത്ത് പുതുവൈപ്പ് പുത്തൻവീട്ടിൽ പരേതനായ അലിയുടെ ഭാര്യ സുബൈദ (72) നിര്യാതയായി. മക്കൾ: ലുബീന, റഫീഖ്, സിറാജ്. മരുമക്കൾ: പരേതനായ ഉമർ, ഷംഷാദ്, റഷീദ.
June 09, 2026
ഭദ്രേശ്വരി
മൂവാറ്റുപുഴ: പായിപ്ര മാനാറി കുന്നപ്പിള്ളിൽ പരേതനായ നാരായണൻ നായരുടെ (പപ്പൻ) ഭാര്യ ഭദ്രേശ്വരി (72) നിര്യാതയായി. പായിപ്ര വനിതാ സഹകരണ ബാങ്ക് പ്രസിഡന്റും പായിപ്ര പഞ്ചായത്ത് ഒന്നാം വാർഡ് മുൻ അംഗവുമാണ്. മക്കൾ: ദീപ ബിനിഷ് (ജി.എസ്.ടി ഓഫീസർ), ദർശന സന്തോഷ്. മരുമക്കൾ: സന്തോഷ് (മർച്ചന്റ് നേവി), ബിനിഷ് (ഭാരതീയ വ്യാപാരി വ്യവസായി സംഘം മൂവാറ്റുപുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ്).
June 09, 2026
രണദേവ്
വൈപ്പിൻ: ഞാറക്കൽ നികത്തിത്തറ മാധവന്റെ മകൻ രണദേവ് (48) നിര്യാതനായി. ഭാര്യ: പ്രസീന. മക്കൾ: ഗൗരി, വൃന്ദ (വിദ്യാർത്ഥികൾ).
June 09, 2026
ശാന്തകുമാരി
വൈറ്റില: എൻ.എച്ച് ബൈപാസ് ഓവർബ്രിഡ്ജിനു സമീപം ശ്രേയസിൽ പരേതനായ കെ.എം. ചന്ദ്രശേഖരന്റെ (കൊച്ചിൻ പോർട്ട് ട്രസ്റ്റ്) ഭാര്യ ശാന്തകുമാരി. എം.എ (82, റിട്ട. സീനിയർ ഡെപ്യൂട്ടി ചീഫ് അക്കൗണ്ടന്റ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്) നിര്യാതയായി. മക്കൾ: ഷീബ, ഗിരീഷ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ, പ്രീതി.
June 09, 2026
വിനോദ്
വടുതല: പമാടുത്തുണ്ടിയിൽ പരേതനായ കുഞ്ഞാൻവാവയുടെ മകൻ വിനോദ് പി.കെ. (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പച്ചാളം ശാന്തി കവാടത്തിൽ. ഭാര്യ: സിന്ധു. മക്കൾ: ഐശ്വര്യ, അപർണ്ണ.
June 09, 2026