
ഹയർ സെക്കൻഡറി പഠനത്തിനുശേഷം ഇനിയെന്ത് എന്ന ചിന്തയാണ് ഒട്ടുമിക്ക വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും മുന്നിലുള്ള ചോദ്യചിഹ്നം. തന്റെ പാത എന്തായിരിക്കണമെന്ന് കുട്ടിക്കാലം മുതൽ ചിലർ കരുതി വയ്ക്കുകയും അതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയും ചെയ്യുമെങ്കിലും മാറുന്ന കാലഘട്ടത്തിലെ തൊഴിൽ വൈവിദ്ധ്യങ്ങളെക്കുറിച്ചറിയേണ്ടത് പ്രധാനമാണ്. മാറുന്ന സമ്പദ്‌വ്യവസ്ഥയിൽ ഡിഗ്രി കൊണ്ടുമാത്രം ജോലി കിട്ടില്ലെന്നും പരമ്പരാഗത കരിയർ പാതകളിൽ നിന്ന് മാറി ചിന്തിക്കണമെന്ന് പറയുകയാണ് ഇന്ത്യയുടെ ചീഫ് എക്കണോമിക് അഡ്വൈസർ വി. ആനന്ദ നാഗേശ്വരൻ.
ബിരുദാനന്തര ബിരുദത്തിൽ നിന്ന് ഉന്നത പഠനത്തിലേക്കോ യുപിഎസ്‌സി പോലുള്ള മത്സര പരീക്ഷകളിലേക്കോ മാറുന്ന വിദ്യാഭ്യാസത്തിന്റെ രേഖീയ മാതൃകയാണ് പല വിദ്യാർത്ഥികളും പിന്തുടരുന്നതെന്ന് നാഗേശ്വരൻ പറയുന്നു. ഈ യോഗ്യതകൾ സുസ്ഥിരമായ തൊഴിലിലേക്ക് നയിക്കുമോ എന്ന് പരിഗണിക്കാതെയാണ് ഈ പാത പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'വെൽഡിംഗ്, പ്ളംബിംഗ്, മരപ്പണി, ഇലക്ട്രിക്കൽ ജോലി തുടങ്ങിയവയ്ക്ക് ഇന്ത്യ പണ്ടുമുതൽ തന്നെ മൂല്യം കല്പിച്ചിരുന്നില്ല. എന്നാൽ സ്വിറ്റ്‌സർലാൻഡ്, ജർമനി, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന പോലെയുള്ള രാജ്യങ്ങൾ ഇത്തരം ജോലികൾക്ക് വലിയ ബഹുമാനമാണ് നൽകുന്നത്.
സോഫ്‌ട്‌വെയർ, കമ്പ്യൂട്ടർ സയൻസ്, എംബിഎ എന്നിവയ്ക്ക് ആഗോളവൽക്കരിക്കപ്പെടുന്ന ലോകം പ്രാധാന്യം നൽകിയിരുന്നു. എന്നാൽ ആ യുഗം അവസാനിച്ചു. മനുഷ്യന്റെ വിധിനിർണയവും സാന്നിധ്യവും അനിവാര്യമാകുന്ന വ്യാപാര കഴിവുകൾ, സോഫ്റ്റ് സ്കിൽ തൊഴിലുകൾ എന്നിവയുടേതാണ് ഭാവി. കൗൺസലിംഗ്, കെയർ ഗീവിംഗ്, ഹോസ്‌പിറ്റാലിറ്റി എന്നീ തൊഴിലുകൾക്ക് ഭാവിയിൽ വളരെ പ്രാധാന്യം ലഭിക്കും'- നാഗേശ്വരൻ വ്യക്തമാക്കി.
തൊഴിലും ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്നും നാഗേശ്വരൻ ചൂണ്ടിക്കാട്ടി. സാമ്പത്തിക ഉന്നതിയിലെത്തുന്നതിനുമുൻപ് ഇന്ത്യക്ക് വയസാകുമോയെന്നാണ് പലരും ആശങ്കപ്പെടുന്നത്. എന്നാൽ രാജ്യം സമ്പന്നമാകുന്നതിന് മുമ്പ് അനാരോഗ്യകരമാകുകയാണോ എന്നതാണ് ഏറ്റവും വലിയ ആശങ്കയെന്ന് അദ്ദേഹം പറഞ്ഞു.
നിരവധി ആരോഗ്യ സൂചകങ്ങളിൽ പുരോഗതി ഉണ്ടായിട്ടും സമ്പന്നർക്കിടയിൽ പൊണ്ണത്തടി വർദ്ധിച്ചിട്ടുണ്ടെന്ന് ദേശീയ കുടുംബാരോഗ്യ സർവേയിലെ കണ്ടെത്തലുകൾ ഉദ്ധരിച്ച്, അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദാസീനമായ ജീവിതശൈലി, പരിമിതമായ ശാരീരിക പ്രവർത്തനങ്ങൾ, വൈകിയുള്ള ഭക്ഷണശീലങ്ങൾ എന്നിവ ഈ പ്രവണതയ്ക്ക് കാരണമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക വളർച്ച സാങ്കേതികവിദ്യയെയും അടിസ്ഥാന സൗകര്യങ്ങളെയും മാത്രമല്ല ആരോഗ്യമുള്ളവരും ഉൽപ്പാദനക്ഷമതയുള്ളവരുമായ പൗരന്മാരെയും ആശ്രയിച്ചിരിക്കുന്നുവെന്ന് നാഗേശ്വരൻ അഭിപ്രായപ്പെടുന്നു. ഉൽപ്പാദനക്ഷമത, തൊഴിൽക്ഷമത, വരുമാനം എന്നിവ മെച്ചപ്പെടുത്തുന്നതിന് ശാരീരികവും മാനസികവുമായ ക്ഷേമം അത്യാവശ്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
സാങ്കേതികവിദ്യയ്ക്ക് എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാൻ കഴിയാത്ത കഴിവുകൾ നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, പ്രൊഫഷണൽ യോഗ്യതകളിലെന്നപോലെ വ്യക്തിഗത ആരോഗ്യത്തിലും നിക്ഷേപിക്കുക എന്നതിലാണ് യുവാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം ഉപദേശിച്ചു.
ഇന്നത്തെ ചില പുതിയകാല തൊഴിലുകളും പരിചയപ്പെടാം:
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |