
ന്യൂഡൽഹി: ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണ) ഭേദഗതി നിയമത്തിനെതിരെ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹർജികളിൽ തുടർനടപടികൾ പാടില്ലെന്ന് സുപ്രീംകോടതി. ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസർക്കാരിന്റെ ഹർജിയിലാണിത്. ഹർജിക്കാർക്ക് നോട്ടീസ് അയയ്ക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. നിയമഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്‌ത് ഒരുകൂട്ടം പൊതുതാത്പര്യഹർജികൾ സുപ്രീംകോടതിയിലുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |