
ഡോക്ടറുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ 17കാരിയായ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഡോക്ടറുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. നാസിം, ഡോ. മുഹമ്മദ് ആദിൽ എന്നിവരാണ് പിടിയിലായത്.നാസിമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ഡോ.ആദിൽ കൂട്ടുനിന്നെന്നും പൊലീസ് അറിയിച്ചു.ചൊവ്വാഴ്ച്ചയോടെയാണ് പെൺകുട്ടിയെ കാണാതായത്.തുടർന്ന് കുടുംബം പരാതി നൽകുകയായിരുന്നു. 600ഓളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് നടത്തിയ തെരച്ചിലിനോടുവിൽ വെള്ളിയാഴ്ച്ചയാണ് പെൺകുട്ടിയെ കണ്ടെത്തിയത്.അന്ന് രാത്രി തന്നെ നാസിമിനെ പിടികൂടി. ഏറ്റുമുട്ടലിനിടെ ഇയാൾക്ക് പൊലീസിന്റെ വെടിയേറ്റു. തുടർന്നാണ് ഡോ. ആദിലിനെയും കസ്റ്റഡിയിലെടുത്തത്. പ്രതികളെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |