SignIn
Kerala Kaumudi Online
Monday, 24 August 2026 4.25 AM IST

ഡൽഹിയിൽ പൊലീസുകാർക്ക് നേരെ മുളകുപൊടിയെറിഞ്ഞ് ആക്രമണം

k

ന്യൂഡൽഹി: ഡൽഹിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന മൂന്നു പൊലീസുകാരെ മുളകുപൊടിയെറിഞ്ഞും കല്ലെറിഞ്ഞും ആക്രമിച്ചു. സംഭവത്തിൽ 17കാരനെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകീട്ട് മുകുന്ദ്പൂരിലായിരുന്നു സംഭവം. കൃത്യമായ രേഖകളില്ലെന്ന് പറഞ്ഞ് ഇവിടെ നിന്ന് ബൈക്ക് കസ്റ്റഡിയിലെടുത്തിരുന്നു. അതിനുശേഷം വീണ്ടും ഇതേ മേഖലയിലൂടെ പോകവെ ബൈക്കിന്റെ ഉടമയും കുടുംബാംഗങ്ങളും പൊലീസ് നടപടിയെ ചോദ്യം ചെയ്‌തു. തർക്കം മുറുകുന്നതിനിടെ, പൊലീസുകാർക്ക് നേരെ മുളകുപൊടിയെറിഞ്ഞു. അതിനു ശേഷം കല്ലുകളും വടികളും ഉപയോഗിച്ച് ആക്രമിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സ്ത്രീ പ്രക്ഷോഭകരെ

പുരുഷ പൊലീസുകാർ തൊടരുത്

സ്ത്രീ പ്രക്ഷോഭകരെ പുരുഷ പൊലീസുകാർ തൊടരുതെന്നും വനിതാ ഉദ്യോഗസ്ഥർക്കാണ് ചുമതലയെന്നും ഡൽഹി പൊലീസിന് മാർഗനിർദ്ദേശം. ജന്തർ മന്ദർ സമരത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർഗനിർദ്ദേശം നൽകിയെന്നാണ് സൂചന. പൊലീസുകാരുടെ ദേഷ്യം വീഡിയോകളുടെ ഉള്ളടക്കമാക്കാൻ ശ്രമമുണ്ടാകുന്നുണ്ട്. ഉറക്കെ കരഞ്ഞും,കാലിൽ വീണും സമരക്കാർ അനുകമ്പ പിടിച്ചുപറ്റാൻ ശ്രമിച്ചേക്കും. സമരക്കാരുമായി സംവാദത്തിന് പോകരുത്. 'സഹകരിക്കുക, ഞങ്ങളുടെ ഡ്യൂട്ടി മാത്രമാണ് ചെയ്യുന്നത്' എന്ന് മാത്രം മറുപടി നൽകണമെന്ന് മാർഗനിർദ്ദേശത്തിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360