
ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, ബി.എസ്.പി അദ്ധ്യക്ഷ മായാവതി തുടങ്ങി അവിടുത്തെ 52 നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ അനുവദിച്ചു. 2027 ഫെബ്രുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാനത്തെ നേതാക്കളുടെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള യു.പി സർക്കാരിന്റെ തീരുമാനം. ഏഴ് മന്ത്രിമാർ,ബി.ജെ.പി നേതാവ് അപർണ യാദവ് എന്നിവർക്ക് അടക്കമാണിത്. എട്ട് പേർക്ക് ആദ്യം കൈമാറും. 44 പേർക്ക് രണ്ടാംഘട്ടത്തിലും. 10 ലക്ഷത്തിലധികം ഇതിന് വില വരും. 98 പ്രാദേശിക നേതാക്കളുടെ സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |