
ഇസ്ലാമാബാദ്: പാകിസ്ഥാനി ഭീകരൻ മുഹമ്മദ് സർവാർ കുഴഞ്ഞുവീണു മരിച്ചു. ലഷ്‌കറെ ത്വയ്ബ അംഗമായ ഇയാളെ യു.എസ് ആഗോള ഭീകരരുടെ പട്ടികയിൽപെടുത്തിയിരുന്നു. ഞായറാഴ്ച ലാഹോറിലെ വീട്ടിൽ നിന്ന് പ്രാർത്ഥനയ്ക്കായി പള്ളിയിലേക്ക് പോകുംവഴിയാണ് ഇയാളുടെ മരണം സംഭവിച്ചത്. അതേ സമയം, ലാഹോറിലെ ലഷ്‌കർ ആസ്ഥാനത്തെ പടിക്കെട്ടിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റാണ് ഇയാൾ മരിച്ചതെന്നും പ്രചരിക്കുന്നുണ്ട്. 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ആണ് ഇയാൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |