ചെന്നൈ: ജയിലർ 2 കാണാൻ തിയേറ്റർ മുഴുവൻ ബുക്ക് ചെയ്ത് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹതാരങ്ങൾക്കുമൊപ്പം സിനിമ കാണാനാണ് താരം ഒരു തിയേറ്റർ മുഴുവനായി ബുക്ക് ചെയ്തത്. രജനികാന്തിന്റെ കടുത്ത ആരാധകനാണ് സഞ്ജുവെന്ന് നേരത്തേ തന്നെ ക്രിക്കറ്റ് ലോകത്തിന് അറിയാവുന്ന കാര്യമാണ്. പ്രിയതാരത്തിന്റെ ചിത്രം തിയേറ്ററിൽ കാണണമെന്ന ആഗ്രഹമാണ് മുഴുവൻ തിയേറ്ററും ബുക്ക് ചെയ്യാൻ സഞ്ജുവിനെ പ്രേരിപ്പിച്ചത്. ഡൽഹിയിൽ ഒരു പരിപാടിയുണ്ടായിരുന്നതിനാൽ ചിത്രത്തിന്റെ ആദ്യദിനം കാണാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് വൈകിയതെന്നും താരം പറഞ്ഞു.
'രജനി സാറിന്റെ സിനിമകൾ കാണാൻ എനിക്ക് വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രം എപ്പോഴെത്തുമെന്ന് എപ്പോഴും കാത്തിരിക്കാറുണ്ട്. കഴിയുന്നത്ര സിനിമകൾ കാണാൻ ശ്രമിക്കാറുണ്ട്. ഡൽഹിയിൽ ഒരു പരിപാടിയുണ്ടായിരുന്നതിനാലാണ് ചിത്രം കാണാൻ കഴിയാതിരുന്നത്. അതുകൊണ്ട് ഒരു ദിവസം വൈകിപ്പോയി. ഇന്ന് ഭാഗ്യവശാൽ തിയേറ്റർ മുഴുവൻ ബുക്ക് ചെയ്യാൻ കഴിഞ്ഞു. സുഹൃത്തുക്കളെ ക്ഷണിച്ചിട്ടുണ്ട്. ഭാര്യയും ഒപ്പമുണ്ട്. രജനിസാറിനെ ബിഗ് സ്‌ക്രീനിൽ കാണാൻ വലിയ ആവേശത്തിലാണ്,' താരം കൂട്ടിച്ചേർത്തു. തമിഴ് മനസിലാകുന്ന ഇന്ത്യൻ ടീമിലെ താരങ്ങളും സപ്പോർട്ട് സ്റ്റാഫിലെ അംഗങ്ങളും സിനിമ കാണാനെത്തുമെന്ന് സഞ്ജു വെളിപ്പെടുത്തി.
Malayali cricketer Sanju Samson booked an entire theatre to watch Rajinikanth's Jailer 2.The star booked the theatre to watch the film with his family, friends, and teammates. It is well-known in the cricket world that Sanju is a die-hard fan of Rajinikanth, and his desire to watch his favourite star's movie on the big screen prompted him to book the whole theatre.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |