SignIn
Kerala Kaumudi Online
Wednesday, 21 October 2026 12.28 AM IST

ഇന്ത്യ - യു.എസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്: റൂബിയോ

d

വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള വ്യാപാര കരാർ അന്തിമമാക്കുന്നതിന് വളരെ അടുത്തെത്തിയെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയടക്കം രാജ്യങ്ങൾക്കെതിരെ പ്രഖ്യാപിച്ച തീരുവ നടപ്പാക്കേണ്ട എന്ന യു.എസ് തീരുമാനത്തെ പറ്റിയും റൂബിയോ സംസാരിച്ചു. ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ നിലവിലെ ഊർജ്ജ സ്രോതസ്സുകളെ ഉപേക്ഷിച്ച് ബദൽ മാർഗ്ഗങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും റൂബിയോ ചൂണ്ടിക്കാട്ടി. ആഗോള എണ്ണ വില കുതിച്ചുയർന്ന സാഹചര്യത്തിലാണ് റഷ്യൻ ഊർജ്ജ ഉത്പന്നങ്ങൾക്ക് ഇളവ് നൽകാൻ തീരുമാനിച്ചതെന്നും പറഞ്ഞു. ഇന്ന് ഇന്ത്യയിലെത്തുന്ന റൂബിയോ മുംബയ്‌യിൽ വച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തും. വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയും യു.എസും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360