SignIn
Kerala Kaumudi Online
Wednesday, 21 October 2026 12.28 AM IST

ലീഗൽ മെട്രോളജി രാജ്യാന്തര യോഗത്തിന് ആദ്യമായി ഇന്ത്യ വേദിയാകും 

d

ന്യൂഡൽഹി: അളവുതൂക്കങ്ങളുടെ കൃത്യതയും വ്യാപാരത്തിലെ ഏകീകൃത മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിനുള്ള രാജ്യാന്തര ചർച്ചകൾക്ക് വേദിയൊരുക്കി ഇന്ത്യ. രാജ്യാന്തര ലീഗൽ മെട്രോളജി കമ്മിറ്റിയുടെ (സി.ഐ.എം.എൽ) 61-ാമത് യോഗം 26 മുതൽ 28 വരെ ഡൽഹിയിൽ നടക്കും. സി.ഐ.എം.എൽ യോഗത്തിന് ഇന്ത്യ ആദ്യമായാണ് ആതിഥേയത്വം വഹിക്കുന്നത്. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം രാജ്യാന്തര ലീഗൽ മെട്രോളജി സംഘടനയുമായി (ഒ.ഐ.എം.എൽ) സഹകരിച്ചാണ് യോഗം.

55 ഓളം അംഗരാജ്യങ്ങളിൽ നിന്നും 12 ഓളം അനുബന്ധ അംഗരാജ്യങ്ങളിൽനിന്നുമുള്ള പ്രതിനിധികൾ ഉൾപ്പെടെ നൂറിലേറെ രാജ്യാന്തര പ്രതിനിധികളും വിദഗ്ദ്ധരും പങ്കെടുക്കും. ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ, ജപ്പാൻ, ചൈന, അമേരിക്ക, ഓസ്‌ട്രേലിയ, സ്വിറ്റ്സർലൻഡ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും എത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360