SignIn
Kerala Kaumudi Online
Tuesday, 20 October 2026 11.36 PM IST

'അറിയാതെ പറഞ്ഞ കാര്യങ്ങൾ വിഷമം ഉണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നു' കന്നട ജനതയോട് മാപ്പപേക്ഷിച്ച് സോനു നിഗം

READ ENGLISH VERSION
sonu-nigam
സോനു നിഗം

ബംഗളൂരു: സംഗീത പരിപാടിക്കിടെ വിവാദമായ പഹൽഗാം പരാമർശം നടത്തിയ സംഭവത്തിൽ കന്നഡ ജനതയോട് മാപ്പുപറഞ്ഞ് വീഡിയോ പങ്കുവച്ച് ഗായകൻ സോനു നിഗം.ഒക്‌ടോബർ 24ന് ബംഗളൂരുവിൽ സംഘടിപ്പിച്ചിരിക്കുന്ന സംഗീതപരിപാടിക്ക് അനുമതി നിഷേധിക്കണമെന്ന് കന്നഡ രക്ഷണ വേദികെ എന്ന സംഘടന പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടിരുന്നു ഇതിനിടെയാണ് വീഡിയോ സന്ദേശം സോനു നിഗം പങ്കുവച്ചത്.

കന്നഡക്കാരുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതിന് ആയിരം തവണ മാപ്പ് പറയാനും താൻ തയ്യാറാണെന്ന് സോനു നിഗം വീഡിയോയിൽ പറയുന്നു.'നിങ്ങൾ ഒരാളെ സ്നേഹിക്കുമ്പോൾ,​ ആ ബന്ധം തുടർന്നും മുന്നോട്ടുകൊണ്ടുപോകാൻ താൽപര്യപ്പെടുമ്പോൾ ആയിരംതവണ മാപ്പ് പറയാനും മടിക്കില്ല.'-വീഡിയോയുടെ തുടക്കത്തിൽ കന്നഡയിൽ സോനു നിഗം പറഞ്ഞു.

'എന്റെ പ്രിയപ്പെട്ട കുടുംബമേ, ഞാൻ അറിയാതെ, പറഞ്ഞുപോയ കാര്യങ്ങൾ നിങ്ങൾക്ക് എന്തെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ,​ അതിൽ ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ആരെയും,​ പ്രത്യേകിച്ച് കന്നഡയിലുള്ള എന്റെ കുടുംബാംഗങ്ങളെ വേദനിപ്പിക്കാൻ ആഗ്രഹിക്കാത്ത ഒരാളാണ് ഞാനെന്ന് നിങ്ങൾക്കറിയാമല്ലോ?​ കഴിഞ്ഞ 30 വർഷങ്ങളായി നിങ്ങളെനിക്ക് അളവറ്റ സ്നേഹവും ആദരവും നൽകിയിട്ടുണ്ട്. ചെറിയൊരു തെറ്റിദ്ധാരണ കൊണ്ട് ആ ബന്ധത്തിൽ കളങ്കം വരാനോ നമുക്കിടയിൽ കയ്‌പ്പേറിയ അനുഭവമുണ്ടാകാനോ ഞാൻ ആഗ്രഹിക്കുന്നില്ല.'- സോനു നിഗം പറയുന്നു.

ബംഗളൂരു ഈസ്റ്റ് പോയിന്റ് കോളേജിൽ സംഗീതപരിപാടിക്കിടെയുണ്ടായ ഒരു സംഭവമാണ് വിവാദത്തിന് ഇടയാക്കിയത്. ഒരു യുവാവ്,​ ഗായകനോട് കന്നഡ ഗാനം പാടാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിനോട് താൻ പാടിയ മികച്ച ഗാനങ്ങളൊക്കെ കന്നഡയായിരുന്നു എന്ന് പറഞ്ഞ സോനു നിഗം കന്നഡ,​ കന്നഡ എന്ന് ആക്രോശിച്ച് ഭീഷണിപ്പെടുത്തുന്ന സ്വരത്തിൽ തന്നോട് യുവാവ് സംസാരിച്ചെന്നും ഇതേ മനോഭാവമാണ് പഹൽഗാം ആക്രമണത്തിന് കാരണമായതെന്നും ഗായകൻ പ്രതികരിച്ചു. ഇതാണ് കന്നഡ രക്ഷണ വേദികയുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

English Summary

Singer Sonu Nigam has shared a video apologising to the people of Karnataka over his controversial remarks about Pahalgam during a music event. The apology comes after the Kannada Rakshana Vedike urged the Police Commissioner to deny permission for his scheduled concert in Bengaluru on October 24.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SONU NIGAM, KANNADA RAKSHANA VEDIKA, PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360