
ന്യൂഡൽഹി: ബി.ജെ.പിയുടെ കാലാവധി അവസാനിക്കാറായെന്ന ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരിഹാസത്തിന് തിരിച്ചടിയുമായി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. 99 തവണയും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട ഉത്പന്നമാണ് ബി.ജെ.പിയുടെ കാലാവധി പ്രവചിക്കുന്നത്. രാഹുൽ ഞായറാഴ്ച ഗോവയിൽ നടത്തിയ പരാമർശത്തിന് പിന്നാലെയാണിത്.
മഡ്ഗാവിൽ കോൺഗ്രസിന്റെ 'ഗോയ് രക്ഷോൺ യാത്ര'യുടെ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ രാഹുൽ രംഗത്തെത്തിയത്. ഇരുവരെയും നേരിടാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അവരുടെ കാലാവധി അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2027ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പൂർണ ഭൂരിപക്ഷം നൽകണമെന്നും അഭ്യർത്ഥിച്ചു.
ബി.ജെ.പി ഒരു രാഷ്ട്രീയ പാർട്ടി മാത്രമല്ലെന്നും ദേശീയ പുനർനിർമ്മാണത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും സ്ത്രീകളുടെയും യുവാക്കളുടെയും കർഷകരുടെയും ശാക്തീകരണത്തിനുമായി നിലകൊള്ളുന്ന പ്രസ്ഥാനമാണെന്നും ചൗഹാൻ മറുപടിയായി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |