
ന്യൂഡൽഹി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തെ പിന്തുണയ്ക്കണം. വന്ദേമാതരത്തിലെ ആറു ചരണങ്ങളും ആലപിക്കണം. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോടാണ് ബി.ജെ.പി ജനറൽ സെക്രട്ടറി സ്മൃതി ഇറാനിയുടെ ഈ അഭ്യർത്ഥന. സ്ത്രീകളാണ് ഇന്ത്യയുടെ കരുത്തെന്ന് രാഹുൽ പറയുന്നു. അതിനാലാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്ന് സ്മൃതി മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. വന്ദേഭാരതം പൂർണമായി ആലപിക്കാത്തത് കോൺഗ്രസിന്റെ സ്വഭാവം തുറന്നുകാട്ടുന്നതാണെന്നും കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |