എൻ.ടി.എയ്ക്ക് സുപ്രീംകോടതി മുന്നറിയിപ്പ്, നന്നായില്ലെങ്കിൽ നേരിട്ടെത്തും ഉന്നതാധികാര സമിതി ശുപാർശ നടപ്പാക്കണം എല്ലാം ഡെപ്യൂട്ടഷൻ പറ്റില്ല
ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ ഉന്നതാധികാര സമിതി സമർപ്പിച്ച ശുപാർശകളിലെ പുരോഗതി പരിശോധിക്കാൻ എൻ.ടി.എ ആസ്ഥാനത്തേക്ക് ജസ്റ്റിസുമാർ നേരിട്ടെത്തുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ്. പരീക്ഷാനടത്തിപ്പിൽ നാണംകെട്ടു നിൽക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻ.ടി.എ) അടിമുടി ഉടച്ചുവാർക്കണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.