
ന്യൂഡൽഹി: ഒ.ബി.സി ക്രീമിലെയറുമായി ബന്ധപ്പെട്ട വിധി സിവിൽ സർവീസ് പരീക്ഷയിൽ നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ സുപ്രീംകോടതി വിശദവാദം കേൾക്കും. ഉദ്യോഗാർത്ഥികൾ ഒ.ബി.സി ക്രീമിലെയറിലാണോ, നോൺ-ക്രീമിലെയറിലാണോയെന്ന് തീരുമാനിക്കേണ്ടത് രക്ഷിതാക്കളുടെ ശമ്പളം നോക്കിയാകരുതെന്ന് മാർച്ച് 11ന് കോടതി വിധിച്ചിരുന്നു. രക്ഷിതാക്കളുടെ സാമൂഹിക സ്ഥിതിയായിരിക്കണം മാനദണ്ഡമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 2025ൽ സിവിൽ സർവീസ് പരീക്ഷയെഴുതിയവർ പോസ്റ്റിംഗ് കാത്തിരിക്കുകയാണെന്നും, അവരുടെ കാര്യത്തിൽ വിധി നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും കേന്ദ്രത്തിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി. എതിർകക്ഷികളായ ഉദ്യോഗാർത്ഥികൾക്ക് നോട്ടീസ് അയക്കാൻ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ,ആർ. മഹാദേവൻ എന്നിവടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. 17ന് വീണ്ടും പരിഗണിക്കും.
The Supreme Court will hear detailed arguments on the Centre’s request for more time to implement its judgment concerning the OBC creamy layer in the Civil Services Examination.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |