ന്യൂഡൽഹി: ഷാങ്‌ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഓഫീസ് വെട്ടിമാറ്റിയതിൽ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ. ഇന്ത്യയുമായി ഇത്തരം കളികൾക്ക് മുതിരരുതെന്ന് അദ്ദേഹം പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.
പാകിസ്ഥാന്റെ പ്രവൃത്തി അങ്ങേയറ്റം നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച ഷിൻഡെ മോദി വിചാരിച്ചാൽ പാകിസ്ഥാനെ ലോകഭൂപടത്തിൽ നിന്ന് തന്നെ തുടച്ചുനീക്കാനാകുമെന്നും മുന്നറിയിപ്പ് നൽകി. ഒരു ചിത്രത്തിൽ നിന്ന് എഡിറ്റ് ചെയ്ത് മാറ്റിയതുകൊണ്ട് പ്രധാനമന്ത്രി മോദിയോട് 140 കോടി ഇന്ത്യൻ ജനങ്ങൾക്കുള്ള സ്നേഹമോ അന്താരാഷ്ട്ര തലത്തിലുള്ള അദ്ദേഹത്തിന്റെ ജനപ്രീതിയോ ഇല്ലാതാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പാകിസ്ഥാൻ ചെയ്തത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. അവർ എപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാറുണ്ട്. എന്നാൽ എനിക്ക് ഒന്നേ പറയാനുള്ളൂ, അവർ മോദിജിയുടെ ചിത്രം മാത്രമാണ് നീക്കം ചെയ്തത്, പക്ഷേ മോദിജി വിചാരിച്ചാൽ പാകിസ്ഥാനെ ഈ ലോക ഭൂപടത്തിൽ നിന്ന് തന്നെ തുടച്ചുനീക്കാൻ കഴിയും'- ഷിൻഡെ പറഞ്ഞു.
ചൊവ്വാഴ്ച ബിഷ്കെക്കിൽ നടന്ന 26-ാമത് എസ്‌സിഒ ഉച്ചകോടിയ്‌ക്കിടെ എടുത്ത ലോകനേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയിൽ നിന്നാണ് പ്രധാനമന്ത്രി മോദിയെ വെട്ടിമാറ്റിയത്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഓഫീസ് പുറത്തുവിട്ട ചിത്രത്തിലാണ് മോദി ഉൾപ്പെടെ മറ്റ് പല നേതാക്കളെയും വെട്ടിമാറ്റി ഷെരീഫിന്റെ ചിത്രം മദ്ധ്യഭാഗത്ത് എഡിറ്റ് ചെയ്തുവയ്ക്കുകയായിരുന്നു. ചിത്രം പുറത്തുവന്നതിന് പിന്നാലെ പാകിസ്ഥാനെയും ഷഹബാസ് ഷെരീഫിനെയും വിമർശിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു.
Maharashtra Deputy Chief Minister Eknath Shinde strongly criticized Pakistan after Prime Minister Shehbaz Sharif's office reportedly edited Indian Prime Minister Narendra Modi out of a Shanghai Cooperation Organization (SCO) summit group photo. Shinde warned Pakistan against such actions, stating the incident was extremely unfortunate and would not diminish Modi's widespread popularity.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |