SignIn
Kerala Kaumudi Online
Monday, 24 August 2026 4.02 AM IST

ഇന്ത്യൻ ആന്റി-ഡ്രോൺ പട്രോളിംഗ് വാഹനം 'ഇന്ദ്രജാൽ റേഞ്ചർ' പുറത്തിറങ്ങി

indra

കൊച്ചി: അനധികൃത ഡ്രോണുകളെയും ശത്രുക്കളെയും കണ്ടെത്താനും പിന്തുടരാനും തിരിച്ചറിയാനും പ്രതിരോധിക്കാനും ശേഷിയുള്ള, ഡ്രോൺവേധ പട്രോൾ വാഹനം ഇന്ത്യൻ കമ്പനിയായ ഇന്ദ്രജാൽ ഡ്രോൺ ഡിഫൻസ് പുറത്തിറക്കി. ഇന്ദ്രജാൽ റേഞ്ചർ എന്ന വാഹനം രാജ്യത്തിന്റെ അതിർത്തികളിലും നഗരപ്രദേശങ്ങളിലും ഡ്രോൺവേധ പട്രോളിംഗ് എളുപ്പത്തിൽ സാദ്ധ്യമാക്കും. ഇന്ദ്രജാൽ റേഞ്ചറിനായി കേന്ദ്ര സർക്കാരിൽ നിന്ന് 155 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചതായി ഇന്ദ്രജാൽ ഓട്ടോണമസ് ഡിഫൻസ് സിസ്റ്റംസും സിഗ്മ അഡ്വാനൻസ്ഡ് സിസ്റ്റംസും അറിയിച്ചു.

ശത്രുഡ്രോണുകളെ തടയും

ചലിച്ചുകൊണ്ടിരിക്കെ ഡ്രോണുകളെ കണ്ടെത്താനും തടയാനും കഴിയുന്ന ഇന്ത്യയുടെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ആന്റി-ഡ്രോൺ പട്രോളിംഗ് വാഹനമാണ് 'ഇന്ദ്രജാൽ റേഞ്ചറിന്' ശത്രു ഡ്രോണുകളെ നിരീക്ഷിക്കാനും നിർവീര്യമാക്കാനും സാധിക്കുന്നു. പത്ത് കിലോമീറ്റർ ദൂരെവരെ ഡ്രോണുകൾ കണ്ടെത്താനും നാല് കിലോമീറ്റർ വരെ പരിധിയിൽ പ്രതിരോധിക്കാനും സാധിക്കും. സിഗ്നൽ ജാമിംഗ്, ഡ്രോണുകളുടെ നിയന്ത്രണം ഏറ്റെടുക്കൽ, തടസപ്പെടുത്തൽ തുടങ്ങിയവ നിർവഹിക്കും.

ആന്റി-ഡ്രോൺ പട്രോൾ വാഹനങ്ങൾ പോലുള്ള സാങ്കേതികവിദ്യകൾ യന്ത്രങ്ങളല്ല, നമ്മുടെ കുട്ടികളെയും കർഷകരെയും നമ്മുടെ ഭാവിയെയും രാജ്യത്തെയും സംരക്ഷിക്കുന്ന കവചങ്ങളാണ്.

ലെഫ്റ്റനന്റ് ജനറൽ ദേവേന്ദ്ര പ്രതാപ് പാണ്ഡെ

ഇന്ത്യൻ ആർമി മുൻ ജനറൽ ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANTI DRONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360