
ന്യൂഡൽഹി: ഹൈദരാബാദിൽ യുഎസ് കോൺസുലേറ്റിനോട് ചേർന്നുള്ള റോഡിന്, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരു നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധമറിയിച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. മനുഷ്യരാശിക്കെതിരായ സാമ്രാജ്യത്വ യുദ്ധത്തിന്റെ പ്രതീകവും ആധുനിക ഹിറ്റ്‌ലറാകാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളുടെ പേര് റോഡിന് ഇടുന്നതിന് ന്യായീകരണമില്ലെന്ന് ബേബി എക്‌സിൽ കുറിച്ചു. ദിവസങ്ങൾക്ക് മുൻപ് യു.എസ് നാവികസേന നിരായുധരായ ഒരു വാണിജ്യ കപ്പലിനെ ആക്രമിച്ചപ്പോൾ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. മിസൈൽ ആക്രമണത്തിനെതിരെ ശരിയായ പ്രതിഷേധം രേഖപ്പെടുത്തുന്നതിൽ ബി.ജെ.പി സർക്കാർ പരാജയപ്പെട്ടു. ഇപ്പോൾ തെലങ്കാനയിലെ കോൺഗ്രസ് സർക്കാരും അതിനു തുല്ല്യമായ നടപടിയാണ് ചെയ്യുന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് ഈ നിന്ദ്യമായ നീക്കം പിൻവലിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |