
ഡൽഹിയിൽ നിന്ന് ട്രെയിനിൽ യാത്ര
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ യുവജന പ്രക്ഷോഭത്തിന് രാജസ്ഥാനിലെ കോട്ടയിൽ ഇന്ന് തുടക്കം. നീറ്റ് അടക്കം പ്രവേശ പരീക്ഷാ കോച്ചിംഗ് കേന്ദ്രങ്ങളുടെ ആസ്ഥാനമെന്ന നിലയിലാണ് കോട്ട തിരഞ്ഞെടുത്തത്.
'എക്കോ ഓഫ് സ്റ്റുഡന്റ്സ്" എന്ന് പേരിട്ട മെഗാ റാലിയിൽ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുമായി രാഹുൽ സംവദിക്കും. പരിപാടിയിൽ പങ്കെടുക്കാൻ ഡൽഹി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിലാണ് രാഹുലിന്റെ യാത്ര. വിവിധ സ്റ്റേഷനുകളിൽ നിന്ന് കയറുന്ന വിദ്യാർത്ഥികളോടും രാഹുൽ സംസാരിക്കും. പേപ്പർ ചോർച്ച, പരീക്ഷാ കെടുകാര്യസ്ഥത, റദ്ദാക്കൽ, ഫീസ് വർദ്ധന, സ്വകാര്യവത്ക്കരണം, അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുള്ള കൺവെൻഷനുകൾ അലഹബാദിലും പാട്‌നയിലും ഡൽഹിയിലും നടത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |