
കണ്ണൂർ: യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കി. ഇന്ന് രാവിലെ എട്ടരയ്‌ക്ക് ജിദ്ദയിലേക്ക് പറന്നുയർന്ന AXB778 വിമാനത്തിലാണ് എഞ്ചിൻ തകരാറിലായത്. തുടർന്ന് അടിയന്തരമായി തിരിച്ചിറക്കാൻ തീരുനമാനിക്കുകയായിരുന്നു.
വിമാനം ആദ്യം മംഗളൂരുവിൽ ഇറക്കാനുള്ള നീക്കം നടത്തിയെങ്കിലും സാധിക്കാതെ വന്നതോടെ കണ്ണൂരിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടർന്ന് ഒരു മണിക്കൂറിലേറെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം കുറച്ചശേഷമാണ് വിമാനം തിരിച്ചിറക്കിയത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വിമാനത്താവള അധികൃതർ അറിയിച്ചിരിക്കുന്നത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ വലിയൊരു അപകടം ഒഴിവായി.
വിമാനത്തിലുണ്ടായിരുന്ന 150 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരെ ടെർമിനലിലേക്ക് മാറ്റി. സാങ്കേതിക തകരാറിന്റെ കാരണം കണ്ടെത്താൻ വിശദമായ പരിശോധന നടത്തും. തകരാർ പരിഹരിച്ചതിന് ശേഷം മാത്രമേ ഈ വിമാനം ഇനി അടുത്ത സർവീസിനായി ഉപയോഗിക്കൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |