SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.49 AM IST

ചെറിയ കച്ചവടക്കാർക്ക് ഇപ്പോൾ വേണ്ട, കൊച്ചിയിൽ മീനിന്‌ വില കിലോയ്‌ക്ക് 600 രൂപയ്‌ക്കടുത്ത്

fishes

മട്ടാഞ്ചേരി: ട്രോളിംഗ് നിരോധനം ദിവസങ്ങൾ പിന്നിട്ടതോടെ ചാള കിലോയ്ക്ക് 600രൂപയിലെത്തി. കൊച്ചി മാർക്കറ്റിൽ ഇന്നലെ 550-600 രൂപ നിരക്കിലായിരുന്നു മുട്ടച്ചാള വില്പന. ഇതോടെ ചാളവില കരിമീൻ വിലയുടെ ഒപ്പമായി. മുൻപ് മാർക്കറ്റിൽ 50 രൂപയ്ക്ക് കിട്ടിയിരുന്ന ചാളയാണിപ്പോൾ വിലയുയർന്ന് ടോപ്പിലെത്തിയിരിക്കുന്നത്. ചെറുകിട കച്ചവടക്കാരാരും തന്നെ ചാളയിപ്പോൾ എടുക്കുന്നില്ല. ചാളക്കുഞ്ഞുങ്ങളെ വൻതോതിൽ കർണാടകക്കാർ ഫിഷ് മീൽ ഫാക്ടറിയിലേക്ക് പിടിച്ചുകൊണ്ടുപോയതാണ് ചാളയ്ക്ക് ക്ഷാമം നേരിടാൻ കാരണം. 6000 ലോഡോളം ചാളക്കുഞ്ഞുങ്ങളെയാണ് കേരള തീരത്ത് നിന്നും കൊണ്ടുപോയിരിക്കുന്നത്.

ചാളക്കുഞ്ഞുങ്ങൾ ഫിഷ് മീൽ ഫാക്ടറികളിലേക്ക്

ചാളക്കുഞ്ഞുങ്ങളെ ഉണക്കിപൊടിച്ച് എണ്ണയെടുത്ത് വളർത്തു ചെമ്മീനുകൾക്ക് തീറ്റയായി നൽകുന്നു. ചാളമീനിന്റെ തീറ്റകൊടുത്താൽ 120 ദിവസംകൊണ്ട് വളരേണ്ട വനാമി ചെമ്മീൻ ഉൾപ്പെടെയുള്ളവ 90 ദിവസംകൊണ്ട് പൂർണവളർച്ച എത്തുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിൽ 100ഓളം ഫിഷ് മീൽ ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ കൂടുതലും പ്രവർത്തിക്കുന്നത് കർണാടകയിലാണ്. 4 ഫിഷ് മീൽ ഫാക്ടറികൾ കൂടി കേരള സംസ്ഥാനത്ത് അടുത്തായി രൂപപ്പെടും. ഇനി അടുത്ത 2 വർഷം എടുത്താൽ മാത്രമേ കേരള തീരത്ത് പഴയ രീതിയിൽ ചാള തിരിച്ച് വരിയുള്ളൂ എന്നാണ് കേരള ബോട്ട് ഉടമ അസാസിയേഷൻ ഭാരവാഹി ജോസഫ് സേവ്യർ കളപ്പുരക്കൽ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FISH, PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA