
തിരുവനന്തപുരം: റേഷൻ വിതരണ ക്രമക്കേടും അഴിമതിയും കണ്ടെത്താൻ വിജിലൻസിന്റെ 'ഓപ്പറേഷൻ ഭക്ഷ്യ സുരക്ഷ" മിന്നൽ പരിശോധന തുടങ്ങി. ഇന്നലെ രാവിലെ 10.30ന് തുടങ്ങിയ പരിശോധനയിൽ 14 എൻ.എഫ്.എസ്.എ ഗോഡൗണുകളും 54 റേഷൻ കടകളും പരിശോധിച്ചു. സർക്കാർ വകുപ്പുകളിലെ അഴിമതി തടയാനുള്ള 'പ്രോജക്ട് സീറോ"യുടെ ഭാഗമായാണിത്.
സപ്ലൈകോ എൻ.എഫ്.എസ്.എ ഗോഡൗണുകളും, പൊതു വിതരണ സംവിധാനവുമായി ബന്ധപ്പെട്ടുള്ള അഴിമതിയെ കുറിച്ച് വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശത്തിലായിരുന്നു മിന്നൽ പരിശോധന.
എൻ.എഫ്.എസ്.എ ഗോഡൗണുകളിലെ രേഖകളിലെ സ്റ്റോക്കും യാഥാർത്ഥ്യവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഗോഡൗണുകളിൽ നിന്ന് ധാന്യങ്ങൾ കടത്തുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. റേഷൻ കട ലൈസൻസികളുടെയും ഗോഡൗൺ ജീവനക്കാരുടെയും കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ ഇവ കരിഞ്ചന്തയിൽ വിൽക്കുന്നതായും വിവരം ലഭിച്ചു.
കൂടാതെ ഭക്ഷ്യധാന്യങ്ങൾ വ്യാജ ബില്ലിംഗ്, ഒ.ടി.പി ദുരുപയോഗം എന്നിവയിലൂടെ തട്ടിയെടുക്കുന്നതായും വിജിലൻസിന് പരാതി കിട്ടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |