SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.48 AM IST

കാലവർഷം: 10% കുറവ്

READ ENGLISH VERSION
rain

തിരുവനന്തപുരം: എൽനിനോ സ്വാധീനത്തെതുടർന്ന് സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുന്നു. ഈ കാലവർഷക്കാലത്ത് മഴയുടെ അളവിൽ 10 ശതമാനത്തിന്റെ കുറവുണ്ടായി. ജൂൺ ഒന്നുമുതൽ 16വരെ 320.3 മി.മീറ്റർ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് ലഭിച്ചത് 287.2 മി.മീറ്റർ. വയനാട് (42% ), ഇടുക്കി (32%), തൃശൂർ (23%), കാസർകോട് (20%) ജില്ലകളിലാണ് മഴ ലഭ്യതയിൽ വലിയ കുറവ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ് കൂടുതൽ മഴ ലഭിച്ചത്- 35% അധികം.

അതേസമയം, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA