SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.48 AM IST

കാഫിർ സ്‌ക്രീൻഷോട്ട് കേസ്: ഡി.വൈ.എഫ്.ഐ അംഗം അറസ്റ്റിൽ

1

വടകര: 'കാഫിർ സ്‌ക്രീൻഷോട്ട്" കേസിൽ സൂത്രധാരനാണെന്ന് അന്വേഷണസംഘം കണ്ടെത്തിയ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം തിരുവള്ളൂർ സ്വദേശി ജിതിൻ ഭാസ്‌കരൻ അറസ്റ്റിൽ. സാമുദായിക ഐക്യം തകർക്കാൻ ശ്രമം, തെളിവ് നശിപ്പിക്കൽ, കുറ്റകൃത്യത്തിന് പ്രേരണ എന്നിവയാണ് കുറ്റം. വടകര സ്‌ക്വാഡ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് ആദ്യമെത്തിയത് ജിതിൻ ഭാസ്‌കറിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നാണ് പ്രചരിച്ചതെന്ന് പൊലീസ് കണ്ടെത്തി. യു.ഡി.എഫ് സ്ഥാർത്ഥിയായ ഷാഫി പറമ്പിലിനെ കുടുക്കാൻവേണ്ടിയാണ് ഈ ക്രിത്രിമം കാട്ടിയത്.

2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ തലേദിവസമാണ് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയ്‌ക്കെതിരെ കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിച്ചത്. എൽ.ഡി.എഫിനു വേണ്ടി സി.ഭാസ്‌കരൻ നൽകിയ പരാതിയിൽ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിമിന്റെ പേരിൽ കേസെടുത്തിരുന്നു. അദ്ദേഹത്തിന്റെ പങ്ക് തെളിയിക്കപ്പെട്ടിരുന്നില്ല. മുഹമ്മദ് കാസിമിന്റെ വാട്‌സ്ആപ്പ് പ്രൊഫൈലിൽ എഡിറ്റ് ചെയ്ത് നിർമ്മിച്ചാണ് 'കാഫിർ സ്‌ക്രീൻഷോട്ട്" പ്രചരിപ്പിച്ചത്. എന്നാൽ തന്റെ പേരിൽ ഇത്തരത്തിൽ ഒരു വ്യാജപ്രചാരണം നടക്കുന്നതറിഞ്ഞ് മുഹമ്മദ് കാസിം ഉടൻ തന്റെ മൊബൈൽ ഫോൺ റൂറൽ എസ്.പിക്ക് കൈമാറിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA