SignIn
Kerala Kaumudi Online
Monday, 24 August 2026 3.46 AM IST

'ഭരണം മാറിയതറിയാത്ത ചില ഉദ്യോഗസ്ഥർ പൊലീസിലുണ്ട്': മ്യൂസിയം സ്റ്റേഷൻ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ

READ ENGLISH VERSION

k-muraleedharan
മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിൽ ഇഡി കേസ് പ്രതികൾ പങ്കെടുത്ത സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. ഭരണം മാറിയത് അറിയാത്ത ചില ഉദ്യോഗസ്ഥർ ഇപ്പോഴും പൊലീസിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ മർദ്ദിച്ച അതേ ഉദ്യോഗസ്ഥനാണ് പ്രതികൾക്ക് വസ്ത്രങ്ങൾ വാങ്ങി നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. തൽക്കാലം ആ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം വിഷയം ആഭ്യന്തര വകുപ്പ് അന്വേഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണക്കെതിരായ സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഭിപ്രായം പറയാനില്ലെന്നും കെ മുരളീധരൻ പ്രതികരിച്ചു. ഇഡി രാഷ്ട്രീയമായി കേന്ദ്രത്തിന്റെ ഇടപെടൽ നടത്തുന്ന സ്ഥാപനമാണെന്നും ഇക്കാര്യത്തിൽ എല്ലാക്കാലത്തും ഒരേ നിലപാടാണ് താൻ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വീണയുടെ കേസിൽ കോൺഗ്രസ് ഇടപെടില്ലെന്നും അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

English Summary

Kerala minister K. Muraleedharan criticized police officials after accused persons in an ED case attended an Onam celebration at the Museum Police Station in Thiruvananthapuram. He said some officers in the police force appear unaware that the government has changed and expressed hope that action would be taken.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALEEDHARAN, MUSEUM POLICESTATION CONTROVERSY, ONAM CELEBRATION, ED CASE ACCUSED ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA