
വൈത്തിരി: ഓണത്തിരക്കിൽ വീർപ്പുമുട്ടി താമരശ്ശേരി ചുരം. രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇന്നലെ ചുരത്തിൽ അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് ശക്തമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചു. താമരശ്ശേരി ചുരത്തിലെ വാഹന പാർക്കിംഗ് പൂർണമായും നിരോധിച്ചു. വ്യൂ പോയിന്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് പോലീസ് പിടികൂടും. 31 വരെയാണ് കടുത്ത നിയന്ത്രണം. വയനാട്ടിലേക്ക് വിനോദസഞ്ചാരികളുടെ വരവു കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് കടുത്ത നിയന്ത്രണം. നിലവിൽ പകൽ സമയങ്ങളിൽ മൾട്ടി ആക്സിൽ വാഹനങ്ങൾ , മറ്റ് ഭാരവാഹനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണമുണ്ട് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |