SignIn
Kerala Kaumudi Online
Monday, 24 August 2026 3.43 AM IST

ഗ്രാമീണ യുവജനങ്ങളെ കുടുംബശ്രീ എ.ഐ പഠിപ്പിക്കും

a

തിരുവനന്തപുരം: ഗ്രാമീണരായ യുവജനങ്ങൾക്ക് ഇനി എ.ഐയും സൈബർ സെക്യൂരിറ്റിയും ഡ്രോൺ സാങ്കേതിക വിദ്യയും പഠിക്കാം. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന പദ്ധതിയിലൂടെയാണിത്.ഇതിലൂടെ നാലു മാസത്തിനകം സംസ്ഥാനത്ത് 30,272 പേർക്ക് തൊഴിലുറപ്പാക്കും.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്നാണ് സൗജന്യ നൈപുണി പരിശീലനം നൽകുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് 56,665 പേർക്ക് തൊഴിൽ ലഭിച്ചിരുന്നു.രണ്ടാം ഘട്ടമായി കഴിഞ്ഞ സാമ്പത്തിക വർഷം 1,211 പേർക്ക് തൊഴിൽ ലഭിച്ചു. ഇനി 29,061 പേർക്ക് തൊഴിൽ ലഭ്യമാക്കുന്ന നടപടികൾ ഡിസംബറിനകം പൂർത്തിയാക്കും. എ.ഐ. ഡെവലപ്പർ, സൈബർ സെക്യൂരിറ്റി, ഡ്രോൺ ഓപ്പറേറ്റർ തുടങ്ങിയ കോഴ്സുകളാണ് പുതുതായി ഉൾപ്പെടുത്തിയത്. .

ഫീസില്ല:

ജോലി ഉറപ്പ്

18 മുതൽ 35 വയസ് വരെയുള്ളവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. സ്ത്രീകൾ, ഭിന്നശേഷിക്കാർ, പട്ടികവർഗ വിഭാഗക്കാർ എന്നിവർക്ക് 45 വയസാണ് പ്രായപരിധി. പത്താം ക്ലാസ് മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സ്വന്തം അഭിരുചിക്കും യോഗ്യതയ്ക്കുമനുസരിച്ച് കോഴ്സ് തിരഞ്ഞെടുക്കാം.80,000 മുതൽ രണ്ടു ലക്ഷം രൂപവരെ ചെലവു വരുന്ന കോഴ്സുകളാണ് സൗജന്യമായി നൽകുന്നത്. യൂണിഫോം, താമസം, ഭക്ഷണം, പഠന സാമഗ്രികൾ എന്നിവയും സൗജന്യമാണ്. പരിശീലനം പൂർത്തിയാ ക്കുന്നവർക്ക് ഏജൻസി വഴി തൊഴിൽ ലഭ്യമാക്കും.സെപ്തംബർ പകുതിയോടെ പരിശീലനം ആരംഭിക്കുമെന്ന് കുടുംബശ്രീ അധികൃതർ അറിയിച്ചു. നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷനു കീഴിലെ സെക്ടർ സ്കിൽ കൗൺസിലാണ് സർട്ടിഫിക്കറ്റ് നൽകുക. താത്പര്യമുള്ളവർ അതത് ജില്ലകളിലെ കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടണം. വിവരങ്ങൾക്ക്: 1800 425 4714.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA