SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.55 AM IST

അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ പരാതിയുമായി ഏരിയാ കമ്മിറ്റി അംഗം

READ ENGLISH VERSION

k-anurag

കാസർകോട്: എസ്‌എഫ്‌ഐ കാസർകോട് ജില്ലാ സെക്രട്ടറി കെ അനുരാഗിനെതിരെ പരാതി. ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചെന്നാണ് എസ്‌എഫ്‌ഐ ഏരിയാ കമ്മിറ്റി അംഗമായ യുവതി നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി രാജഗോപാലിനാണ് പരാതി നൽകിയത്.

വാട്‌സാപ്പ് വഴിയാണ് അനുരാഗ് യുവതിക്ക് അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചത്. നിരന്തരം ഇങ്ങനെ അയക്കാറുണ്ടെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. അനുരാഗിനെതിരെ നടപടിയുണ്ടായേക്കും എന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K ANURAG, SFI, COMPLAINT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA