SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.48 AM IST

സെൻസസ് ഡ്യൂട്ടിയുടെ പേരിൽ സ്ഥലംമാറ്റം നിഷേധിക്കില്ല

1

തിരുവനന്തപുരം: സെൻസസ് ഡ്യൂട്ടിയുണ്ടെങ്കിലും അദ്ധ്യാപകരുടെ സ്ഥലംമാറ്റം നടപ്പാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ. ജില്ലയ്ക്ക് അകത്ത് സ്ഥലംമാറ്റം നടത്തുന്നതിന് സെൻസസ് ഡ്യൂട്ടി തടസമല്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകാം സ്ഥലംമാറ്റം വിലക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. ഈ നിലപാട് മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്. ജൂലായിലും 2027 ഫെബ്രുവരിയിലും മാത്രമാണ് സെൻസസ് ഡ്യൂട്ടി നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ പേരിൽ അദ്ധ്യാപകർ വർഷങ്ങളായി കാത്തിരിക്കുന്ന സ്ഥലംമാറ്റം നഷ്ടപ്പെടാൻ പാടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SENSES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA