
ശബരിമല: ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിലെ ചിലഭാഗങ്ങളിൽ കറുത്തനിറം കണ്ടതിനെ തുടർന്ന് പരിശോധന നടത്തി. ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണന്റെ നിർദ്ദേശ പ്രകാരം ദേവസ്വം തിരുവാഭരണ കമ്മിഷണർ റെജിലാലിന്റെ സാന്നിദ്ധ്യത്തിലാണ് സ്മിത്ത് പരിശോധിച്ചത്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം 15ന് കട്ടിളപ്പാളികളും പ്രഭാമണ്ഡലവും പരിശോധിച്ചിരുന്നു. ഇതിനു ശേഷമായിരുന്നു മേൽക്കൂരയുടെ പരിശോധന.
സന്നിധാനത്ത് ഭക്തരിൽ ചിലർ അഭിഷേകം ചെയ്‌ത നെയ്യ് മേൽക്കൂരയിലേക്ക് തൂവാറുണ്ട്. ഈ നെയ്യിൽ അഴുക്കും പൊടിയും പറ്റിപ്പിടിച്ചാണ് കറുത്തതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വൃത്തിയാക്കാനോ മിനുസപ്പെടുത്താനോ ഇപ്പോൾ കഴിയില്ല. ശ്രീകോവിലുമായി ബന്ധപ്പെട്ട ഭാഗങ്ങൾ മാറ്റാനോ അറ്റകുറ്രപ്പണി നടത്താനോ ദേവന്റെ അനുവാദം വാങ്ങണം. ശ്രീകോവിലുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധന കഴിഞ്ഞതിനാൽ ദേവന്റെ അനുജ്ഞവാങ്ങി ദേവസ്വംബോർഡ് മേൽക്കൂര വൃത്തിയാക്കുമെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |