
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകിട്ട് 5ന് അവസാനിക്കും. ഇന്നലെ വരെ 1,38,071 വിദ്യാർത്ഥികൾ പ്രവേശനം നേടി. 88,597 പേർ സ്ഥിരം പ്രവേശനവും 49,474 പേർ താത്കാലിക പ്രവേശനവുമാണ് നേടിയത്. മതിയായ രേഖകളില്ലാത്തതിനാൽ 118 പേരുടെ പ്രവേശനം നിരസിക്കപ്പെട്ടു. ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. സർട്ടിഫിക്കറ്റ് വെരിഫക്കേഷനു ശേഷം സ്‌കൂളിൽ ഫീസ് അടയ്ക്കാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |