
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി ആരംഭിച്ച ഇന്നലെ കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ യാത്ര ചെയ്‌തവരുടെ എണ്ണത്തിൽ വൻ വർദ്ധന. കഴിഞ്ഞ തിങ്കളാഴ്‌ചയെ അപേക്ഷിച്ച് ആറ് ലക്ഷത്തോളം സ്‌ത്രീകൾ അധികമായി ഇന്നലെ യാത്ര നടത്തിയെന്നാണ് കണക്ക്.
ഇന്നലെ 13,29,938 സ്‌ത്രീകളാണ് ഓർഡിനറി ബസിൽ യാത്ര ചെയ്‌തത്. ഇതിൽ 7,83,115 വനിതാ യാത്രക്കാർ സീറോ ടിക്കറ്റിൽ യാത്ര ചെയ്‌തു. മറ്റുള്ളവർ പദ്ധതി ഉദ്‌ഘാടനത്തിന് മുമ്പ് ടിക്കറ്റെടുത്ത് യാത്ര ചെയ്‌തവരാണ്. കഴിഞ്ഞ തിങ്കളാഴ്‌ച 7,34,693 സ്ത്രീകളാണ് ഓർഡിനറി ബസിൽ യാത്ര ചെയ്‌തത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം ആറ് ലക്ഷത്തോളം പേരുടെ വർദ്ധനവാണ് ഇന്നലെ ഉണ്ടായിരിക്കുന്നത്. സീറോ ടിക്കറ്റിൽ 1,59,56,801 രൂപയുടെ ബാദ്ധ്യതയാണ് ഇന്നലെ മാത്രം സർക്കാരിനുണ്ടായത്.
അതേസമയം, കഴിഞ്ഞ തിങ്കളാഴ്‌ചയെ അപേക്ഷിച്ച് ഇന്നലെ പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. കഴിഞ്ഞ തിങ്കളാഴ്‌ച 6,94,799പേരാണ് യാത്ര ചെയ്‌തത്. എന്നാൽ, ഇന്നലെ വെറും 2,26,673 പുരുഷന്മാർ മാത്രമാണ് ഓർഡിനറി ബസിൽ യാത്ര ചെയ്‌തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |