SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.49 AM IST

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

READ ENGLISH VERSION
accident

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം. ഇന്നുരാവിലെ ആറരയോടെ പാപ്പനംകോട് ബസ് ഡിപ്പോയ്ക്ക് സമീപമുള്ള ലോട്ടറി കടയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ബസ് ഡ്രൈവർക്കും കണ്ടക്‌ടർക്കും ഗുരുതരമായി പരിക്കേറ്റു.

സർവീസിനായി വാഹനം പുറത്തേയ്ക്കെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ബാരിക്കേഡുകൾ തകർത്താണ് ബസ് അപകടമുണ്ടാക്കിയത്. സമീപം പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറുകളും തകർത്തു. ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല.

ഭിന്നശേഷിക്കാരനായ പത്ര വില്പനക്കാരന്റെ സമീപത്താണ് ബസ് ഇടിച്ചുകയറിയത്. ബസ് നിയന്ത്രണം വിട്ട് വരുന്നതുകണ്ട് പിന്നോട്ട് മാറിയതിനാൽ ഇയാൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നല്ല വേഗതയിലാണ് ബസ് വന്നതെന്ന് കടക്കാരൻ പറഞ്ഞു. കെഎസ്‌ആർടിസി ജീവനക്കാർ സംഭവസ്ഥലത്തെത്തി. ബസ് ഉടൻ ഡിപ്പോയിലേയ്ക്ക് മാറ്റും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC ACCIDENT, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA