SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.58 AM IST

സംസ്ഥാനത്ത് ബീഫ് വില കുതിക്കുന്നു: കന്നുകാലികളെ കിട്ടാനില്ല, ​മുഖ്യമന്ത്രിക്ക് പരാതി

READ ENGLISH VERSION
beef-price-

തിരുവനന്തപുരം: അറവുശാലകളിൽ കന്നുകാലികൾ എത്തുന്നത് ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്ത് ബീഫ് പ്രതിസന്ധി രൂക്ഷമാകുന്നു. തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര,​ ആന്ധ്രാ പ്രദേശ്,​ തെലങ്കാന,​ ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിന് ആവശ്യമായ കന്നുകാലികൾ എത്തുന്നത്. ഇത്തരത്തിൽ കന്നുകാലികളെ എത്തിക്കുന്നതിലുണ്ടാകുന്ന തടസമാണ് കേരളത്തിന് തിരിച്ചടിയായത്.

കേരളത്തിലേക്ക് വരുന്ന ലോഡുകൾ വഴിയിൽ തടഞ്ഞ് തട്ടിയെടുക്കുന്നത് പതിവായതോടെയാണ് കന്നുകാലി ക്ഷാമം രൂക്ഷമായത്. പ്രശ്നത്തിൽ ഇടപെടാൻ മുഖ്യമന്ത്രി വി ഡി സതീശന് വ്യാപാരികൾ നിവേദനം നൽകി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നിയമം പാലിച്ച് കന്നുകാലികളെ കൊണ്ടുവരുന്നവർക്ക് സംരക്ഷണമൊരുക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.

ഗോവധ നിരോധന നിയമത്തിന്റെ പേരിലെത്തുന്ന സംഘങ്ങൾ കന്നുകാലികളുമായി വരുന്ന ലോറി തടയുന്നതും പണപ്പിരിവ് നടത്തുന്നതും പതിവായി മാറിയതായാണ് പരാതി. വിവിധ മാർക്കറ്റുകളിലേക്ക് എത്തുന്ന ലോഡുകളുടെ എണ്ണത്തിൽ വലിയ കുറവാണ് വന്നിട്ടുള്ളത്. ബീഫിന്റെ ലഭ്യത കുറയുന്നതനുസരിച്ച് കിലോയ്ക്ക് ഏകദേശം 450 മുതൽ 540 രൂപ വരെ വിലയാണ് കടകളിലുള്ളത്. എന്നാൽ ചിലയിടങ്ങളിൽ 380 മുതൽ 400 രൂപയ്ക്കും ബീഫ് ലഭിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEEF SHORTAGE, PRICE HIKE, CATTLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA