കൊല്ലം : ഓണത്തിന് വിഷരഹിത പച്ചക്കറികളും പൂക്കളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ എഴുകോൺ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ 'നിറപ്പൊലിമ', 'ഓണക്കനി' പദ്ധതികൾക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി അമ്പലതുംകാല വാർഡിലെ മാതാ ജെ.എൽ.ജിയിൽ സംഘടിപ്പിച്ച ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. കനകദാസ് നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ പി.കെ. ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർമാരായ ബാബു മണിയാനംകുന്ന്, മാത്യു പണിക്കർ, ശാന്തിനി, അമീന രാജു എന്നിവരും മെമ്പർ സെക്രട്ടറി ബിന്ദു, ബ്ലോക്ക് കോർഡിനേറ്റർ ഷിമിത, അഗ്രി സി.ആർ.പി പ്രബല, അക്കൗണ്ടന്റ് നീന, സി.ഡി.എസ് കമ്മിറ്റി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ജെ.എൽ.ജി ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |