SignIn
Kerala Kaumudi Online
Tuesday, 16 June 2026 4.58 AM IST

ക്ഷേത്ര മോഷ്ടാവ് പിടിയിൽ

ajith
അജിത്ത്

കൊടുമൺ : ശണ്ഠനല്ലൂർ ഇടിഞ്ചിറ ദേവി ക്ഷേത്രത്തിലെ കെടാവിളക്ക് ഉൾപ്പെടെ അഞ്ച് തൂക്കു വിളക്കുകൾ മോഷ്ടിച്ചയാളെ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുമൺ ഇടത്തിട്ട മടുക്ക വിളയിൽ വീട്ടിൽ അജിത്ത് (50)ആണ് പിടിയിലായത്. ഞായറാഴ്ച രാത്രി 8.30 മണിയോടെ ഇടിഞ്ചിറ ദേവീക്ഷേത്രത്തിൽ നിന്നും ചാക്കുകെട്ടുമായി പോകുന്നതായി കണ്ട ഇയാളെ നാട്ടുകാർ തടഞ്ഞുനിർത്തി കൊടുമൺ പൊലീസിന് കൈമാറുകയായിരുന്നു. ചാക്ക് പരിശോധിച്ചപ്പോഴാണ് മോഷണ സാധനങ്ങൾ കണ്ടെത്തിയത്. റിമാൻഡ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്.ഐ ജിനു.ജെ.യു, സീനിയർ സിവിൽ പൊലീസ് ഓഫീസർ തോമസ്.ജെ, സി.പി.ഒ സാബു എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY