SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.48 AM IST

ന​ഴ്സിം​ഗ് ​വി​ദ്യാ​ർ​ത്ഥി​നി​യു​ടെ​​ മ​ര​ണം​:​ ​അ​ന്വേ​ഷ​ണം​ ​ക്രൈം​ബ്രാ​ഞ്ചി​ന്

d

തു​റ​വൂ​ർ​:​ ​ന​ഴ്സിം​ഗ് ​വി​ദ്യാ​ർ​ത്ഥി​നി​യുടെ ​ദു​രൂ​ഹ​മ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​അ​ന്വേ​ഷ​ണം​ ​സം​സ്ഥാ​ന​ ​ക്രൈം​ബ്രാ​ഞ്ചി​ന് ​കൈ​മാ​റി.​ ​​തു​റ​വൂ​ർ​ ​പ​ഞ്ചാ​യ​ത്ത് 17​-ാം​ ​വാ​ർ​ഡി​ൽ​ ​പ​ള്ളി​ത്തോ​ട് ​പ​ടി​ഞ്ഞാ​റേ​ ​മ​ന​ക്കോ​ടം​ ​പള്ള്യത്തയ്യിൽ ​സാ​ജ​ൻ​ ​ആ​ന്റ​ണി​യു​ടെ​ ​മ​ക​ളും കൊ​ല്ല​ത്തെ​ ​ബെ​ൻ​സി​ഗ​ർ​ ​ന​ഴ്സിം​ഗ് ​കോ​ളേ​ജി​ലെ​ ​വി​ദ്യാ​ർ​ത്ഥി​നി​യുമാ​യി​രു​ന്ന ഫെ​ബി​ന​ ​സാ​ജ​നെ (23​)​ ​പ​രീ​ക്ഷ​യ്ക്കാ​യി​ ​കൊ​ട്ടി​യ​ത്തെ​ ​ബ​ന്ധു​വീ​ട്ടി​ൽ​ ​താ​മ​സി​ച്ചു​വ​രു​ന്ന​തി​നി​ടെ​ ​ക​ഴി​ഞ്ഞ​ ​ജ​നു​വ​രി​ 18​​നാ​ണ് ​മ​രി​ച്ച​നിലയിൽ കണ്ടത്.

​മ​ഹാ​രാ​ഷ്ട്ര​ ​സ്വ​ദേ​ശി​യും​ ​നി​ല​വി​ൽ​ ​കൊ​ല്ല​ത്ത് ​സ്വ​ർ​ണ​ക്ക​ട​ ​ന​ട​ത്തുന്നതുമായ ​ ​പ്ര​തീ​പ് ​എ​ന്ന​യാ​ളി​ൽ​ ​നി​ന്ന് ​ഫെ​ബി​ന​യ്ക്ക് ​നി​ര​ന്ത​ര​മാ​യ​ ​ഭീ​ഷ​ണി​യും​ ​പീ​ഡ​ന​വും​ ​നേ​രി​ടേ​ണ്ടി​ ​വ​ന്നി​രു​ന്നെ​ന്നും മുമ്പ് ​പ​ല​ത​വ​ണ​ ​ഇ​യാ​ൾ​ ​വ​ധ​ശ്ര​മം​ ​ന​ട​ത്തി​യി​രു​ന്നെന്നും​ ​ബ​ന്ധു​ക്ക​ൾ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​ആ​രോ​പിച്ചു. ഇ​യാ​ളു​ടെ​ ​ശ​ല്യം​ ​കാ​ര​ണം​ ​പ​ഠ​നം​ ​അ​വ​സാ​നി​പ്പി​ച്ച​ ​ഫെ​ബി​ന​ ​പ​രീ​ക്ഷ​യ്ക്കാ​യി​ ​മാ​ത്ര​മാ​ണ് ​കൊ​ല്ല​ത്ത് ​എ​ത്തി​യത്. മാ​താ​പി​താ​ക്ക​ൾ​ ​ആ​ല​പ്പു​ഴ​യി​ൽ​ ​നി​ന്ന് ​എ​ത്തു​ന്ന​തി​ന് ​മു​മ്പ് ​ത​ന്നെ​ ​ഫെബിനയുടെ മൃതദേഹത്തിന്റെ പോ​സ്റ്റുമോ​ർ​ട്ടം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​​പൂ​ർ​ത്തി​യാ​ക്കി​യ​ത് ​ദു​രൂ​ഹ​ത​ ​വ​ർ​ദ്ധി​പ്പി​ച്ച​താ​യി​ ​കു​ടും​ബം​ ​ആ​രോ​പി​ച്ചു.​ ​മൃ​ത​ദേ​ഹ​ത്തി​ൽ​ ​മു​ട്ടു​സൂ​ചി​ ​കൊ​ണ്ട് ​കു​ത്തി​യ​ ​പാ​ടു​ക​ളുണ്ടായിരുന്നതായും ​ ​ചു​ണ്ടി​ൽ​ ​മു​ട്ടു​സൂ​ചി​ ​ത​റ​ച്ച​ ​നി​ല​യിലുണ്ടായിരുന്നെന്നും ആരോപിച്ച് ഫെ​ബി​ന​യു​ടെ​ ​മാ​താ​പി​താ​ക്ക​ൾ​ ​കൊ​ല്ലം​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മീ​ഷ​ണ​ർ​ക്ക് ​പ​രാ​തി​ നൽകിയിരുന്നു. കൊ​ട്ടി​യം​ ​പൊ​ലീ​സി​ന്റെ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ഗു​രു​ത​ര​ വീ​ഴ്ച​കൾ ​ജില്ലാ ക്രൈം റെക്കാഡ് ബ്യൂറോയുടെ അന്വേഷണത്തിൽ ക​ണ്ടെ​ത്തി​യ​താ​യി​ ​സൂചനയുണ്ട്. തുടർന്നാണ് ബന്ധുക്കൾ മു​ഖ്യ​മ​ന്ത്രി​ക്കും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കും​ ​​ ​പ​രാ​തി​ നൽകിയത്. ഇതിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​കേ​സി​ന്റെ​ ​തു​ടര​ന്വേ​ഷ​ണം​ ​സം​സ്ഥാ​ന​ ​ക്രൈം​ബ്രാ​ഞ്ചി​ന് ​കൈ​മാ​റി​യ​ത്.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY