SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.49 AM IST

മദ്യപാനത്തിനിടെ വഴക്ക്, വൃദ്ധന്റെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; തലശേരിയിൽ ഒരാൾ പിടിയിൽ

police

കണ്ണൂർ: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ വയോധികനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു. കണ്ണൂർ തലശേരിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ചെമ്പിലോട് സ്വദേശി നാസറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് ഉച്ചയ്‌ക്ക് 1.30ഓടെ തലശേരി പുതിയ ബസ് സ്റ്റാൻഡിലാണ് സംഭവം. ബസ് സ്റ്റാൻഡിന്റെ ഒഴിഞ്ഞ ഭാഗത്ത് നാസറും പ്രതിയായ ഷാഹിദും ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെയാണ് തർക്കമുണ്ടായത്. തുടർന്ന് കയ്യിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് നാസറിന്റെ കഴുത്തിൽ ഷാഹിദ് ആഴത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.

ഉടൻതന്നെ നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. ശേഷം നാസറിനെ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമാണ്. ഷാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്‌ത ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, MURDER ATTEMPT, ARREST, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY