
കരുനാഗപ്പള്ളി: പുത്തൻ തെരുവിൽ ദേശീയപാതയുടെ അടിപ്പാത നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും എലിവേറ്റഡ് ഹൈവേക്ക് പകരം പില്ലർ ഹൈവേ നിർമ്മിക്കണമെന്നും യു.എം.സി പുത്തൻ തെരുവ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. യു.എം.സി സംസ്ഥാന ട്രഷറർ നിജാംബഷി യോഗം ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി.ഫൗസിയ ബീഗം, യൂത്ത് വിംഗ് സംസ്ഥാന ട്രഷറർ രമ്യ ട്രിക്സ്, ഹാഷിം, അബ്ദുൽ റഹ്മാൻ അബ്ദുൽസലാം എന്നിവർ സംസാരിച്ചു. എം.സിദ്ദിഖ് മണ്ണാന്റയ്യം സ്വാഗതവും എസ്.ശ്യാം നന്ദിയും പറഞ്ഞു. സുധീർ കാട്ടിൽ തറയിൽ (പ്രസിഡന്റ്), അബ്ദുൽ റഹ്മാൻ (വൈസ് പ്രസിഡന്റ് ), ശ്യാം (ജന. സെക്രട്ടറി), അബ്ദുൽസലാം (സെക്രട്ടറി), ഹാഷിം (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |