
അമ്പലപ്പുഴ: വാടയ്ക്കൽ ദുരന്തത്തിന്റെ അൻപതാം വർഷത്തിൽ എ.ഐ.ടി.യു.സി അനുസ്മരണ ദിനം സംഘടിപ്പിച്ചു. സമ്മേളനം മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി. ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. കെ.എ. ജെയിംസ് അധ്യക്ഷതവഹിച്ചു. കെ. എഫ്. ലാൽജി സ്വാഗതം പറഞ്ഞു.പി.കെ.സദാശിവൻ പിള്ള, കെ. എൽ.ബന്നി, വി.ജി .മണിലാൽ,ബി.ബിനുമോൻ, ജെ.ശ്യാംകുമാർ, പ്രേംചന്ദ് എന്നിവർ സംസാരിച്ചു.1976 ആഗസ്റ്റ് 23ന് വാടയ്ക്കൽ കടപ്പുറത്തുനിന്ന് നാലു വള്ളങ്ങളിലായി മത്സ്യബന്ധനത്തിന് പോയ 23 തൊഴിലാളികളാണ് മരിച്ചത്. ഇത് ആലപ്പുഴയുടെ തീരദേശ ചരിത്രത്തിലെ മറക്കാനാവാത്ത ദുരന്തമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |