രാജാക്കാട്: എസ്.എൻ.ഡി.പി.യോഗം രാജാക്കാട് യൂണിയനിൽ 172-ാമത് ജയന്തി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. 17ന് പതാകദിനമായി ആചരിച്ച് എല്ലാ ശാഖാ-കുടുംബയോഗ ആസ്ഥാനങ്ങളിലും വീടുകളിലും മഞ്ഞപ്പതാക ഉയർത്തി . ചതയ-തിരുവോണ അഘോഷങ്ങളോടനുബന്ധിച്ച് എല്ലാ ശാഖായോഗങ്ങളിലും കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും ആഘോഷപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. തിരുജയന്തിദിനമായ 28ന് എല്ലാ ശാഖായോഗ ആസ്ഥാനങ്ങളിലും പതാക ഉയർത്തൽ, ഘോഷയാത്ര, ജയന്തി സമൂഹപ്രാർത്ഥന, ഗുരുപൂജ, സമ്മേളനങ്ങൾ, ചതയസദ്യ തുടങ്ങിയ വിപുലമായ ആഘോഷപരിപാടികളാണ് നിശ്ചയിച്ചിരിക്കുന്നത്. ഗുരുദേവക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ഹോമങ്ങളും പ്രാർത്ഥനകളും നടക്കും.
യൂണിയൻ പ്രസിഡന്റ് എം.ബി.ശ്രീകുമാർ, യോഗം അസ്സിസ്റ്റന്റ് സെക്രട്ടറി കെ.ഡി.രമേശ്, യൂണിയൻ വൈസ് പ്രസിഡൻറ് ജി. അജയൻ, യൂണിയൻ സെക്രട്ടറി കെ.എസ്.ലതീഷ്കുമാർ, യൂണിയൻ കൗൺസിൽ അംഗവും സൈബർ സേന കേന്ദ്രസമിതി കൺവീനറുമായ ഐബി പ്രഭാകരൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ എൻ.ആർ.വിജയകുമർ, കെ.കെ.രാജേഷ്, കുടുംബയോഗം കോ-ഓർഡിനേറ്റർ വി.എൻ.സലിംമാസ്റ്റർ, യൂത്ത് മൂവ്മെൻറ് യൂണിയൻ പ്രസിഡന്റ് വിഷ്ണു ശേഖരൻ, സെക്രട്ടറി സനിൽ കെ.ആർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് രജനി തങ്കച്ചൻ., സെക്രട്ടറി വിനീതാ സുഭാഷ് , സൈബർസേനാ കേന്ദ്രസമിതി വൈസ് ചെയർ പേഴ്സൺ സജിനി സാബു, ജോയിന്റ് കൺവീനർ ജോബി വാഴാട്ട്, യൂണിയൻ കൺവീനർ പ്രീതാ സന്തോഷ്, വൈദീകയോഗം യൂണിയൻ പ്രസിഡന്റ് സതീഷ് ശാന്തികൾ , സെക്രട്ടറി സച്ചിതാനന്ദ് ശാന്തികൾ, എംപ്ലോയീസ് ഫോറം കേന്ദ്രസമിതി വൈസ് പ്രസിഡന്റ് ജിജി ഹരിദാസ്, ശാഖായോഗം ഭാരവാഹികൾ യൂത്ത് മൂവ്മെൻറ് - വനിതാസംഘം-സൈബർ സേന യൂണിയൻ-ശാഖാ തല ഭാരവാഹികൾ, കുടുംബയോഗ യൂണിറ്റ് ഭാരവാഹികൾ മറ്റ് പോഷകസംഘടനാ പ്രവർത്തകർ തുടങ്ങിയവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |