
കല്ലമ്പലം: കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ആഘോഷമാക്കി കരവാരം - തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയംഗങ്ങൾ. പരിപാടി ഡി.സി.സി മെമ്പർ എം.കെ ജ്യോതി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ അദ്ധ്യക്ഷത വഹിച്ചു. തോട്ടയ്ക്കാട് മണ്ഡലം പ്രസിഡന്റ് ജി.മണിലാൽ സ്വാഗതം പറഞ്ഞു. ഡി.സി.സി മെമ്പർ ജാബിർ മൂൺസിറ്റി, പഞ്ചായത്ത് മെമ്പർ ജുനൈന നസീർ, യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സുഹൈൽ ആലംകോട്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിയാസ് വണ്ടിത്തടം, കോൺഗ്രസ് നേതാക്കളായ മുബാറക്ക്, ശശിധരൻ നായർ, പ്രസാദ്, അസീസ് പള്ളിമുക്ക്, ദിനേശൻ പിള്ള, സബീർ ഖാൻ, എം.ഷീല, സുധർമണി, കെ.ആർ ബേബി, സന്ധ്യ ശ്യാംരാജ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |