SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.54 AM IST

'മതരഹിതർക്ക് പ്രത്യേക കോളം വേണം'

census

തൃശൂർ: ജാതിസെൻസസിൽ ജാതി, മതരഹിതർക്ക് പ്രത്യേക കോളം അനുവദിക്കണമെന്ന് കേരള യുക്തിവാദിസംഘം സംസ്ഥാന കമ്മിറ്റി. ജാതിയും മതവും രേഖപ്പെടുത്താത്തവർക്ക് മറ്റുള്ളവർ എന്ന കോളമാണ് ഇപ്പോഴുള്ളത്. അവിടെ രേഖപ്പെടുത്തുമ്പോൾ ജാതി മതരഹിതരാകില്ല. അതിനാൽ ജാതി, മതരഹിതർക്ക് പ്രത്യേക കോളം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെൻസസ് കമ്മിഷണർ ഒഫ് ഇന്ത്യക്ക് നിവേദനം നൽകാൻ തൃശൂർ ദാദാഘോഷ് ഭവനിൽ ചേർന്ന യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ഇരിങ്ങൽ കൃഷ്ണൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സന്തോഷ് മാനവം, വൈസ് പ്രസിഡന്റുമാരായ ടി.കെ. ശക്തിധരൻ, ധനുവച്ചപുരം സുകുമാരൻ, സി.എസ്. എലിസബത്ത്, ട്രഷറർ ശൂരനാട് ഗോപൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL