
ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സിഖ് വിരുദ്ധനാണെന്നും ബഹിഷ്‌കരിക്കണമെന്നും സിഖുകാരുടെ പരമോന്നത സന്ന്യാസി സഭയായ അകാൽ തഖ്ത്. ഭഗവന്ത് സിംഗ് മാനുമായി സാമ്യമുള്ള ഒരാൾ സിഖ് ഗുരുക്കൻമാരുടെ ചിത്രങ്ങളിൽ മദ്യമൊഴിച്ച വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണിത്. വീഡിയോ എ.ഐ നിർമ്മിതമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചെങ്കിലും കേന്ദ്ര സർക്കാർ അംഗീകാരമുള്ള രണ്ട് ലാബുകളിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ അത് യഥാർത്ഥമാണെന്ന് കണ്ടെത്തിയതായി അകാൽ തഖ്ത് പറയുന്നു. തുടർന്നാണ് അഞ്ച് സിംഗ് സാഹിബുകളുടെ (മഹാപുരോഹിതന്മാർ) യോഗത്തിന് ശേഷം, അകാൽ തഖ്ത് ജതേദാർ കുൽദീപ് സിംഗ് ഗർഗജ് മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കാൻ ഉത്തരവിട്ടത്. അതിനിടെ സിഖ് വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുന്നവർക്ക് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്യുന്ന ബിൽ പാസാക്കണമെന്ന ആവശ്യവുമായി 29ന് പഞ്ചാബിലെ മുഴുവൻ മന്ത്രിമാരെയും അകാൽ തഖ്ത് വിളിപ്പിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |